വാളയാർ ∙ വംശനാശം നേരിടുന്നതും അപൂർവ ഇനത്തിൽപ്പെട്ടതുമായ മൺപാമ്പിനെ (cardamom sheild tail) കഞ്ചിക്കോട് മായപ്പള്ളത്ത് കണ്ടെത്തി. കർഷകനായ റിചാർഡ് ഫ്രാൻസിസിന്റെ കൃഷിയിടത്തിലാണു പാമ്പിനെ കണ്ടെത്തിയത്.
കൃഷിയിടത്തിൽ മണ്ണ് ചെത്തുമ്പോഴാണ് പാമ്പ് പുറത്തു വന്നത്. തല ഭാഗം കൂർത്തതും ചുവന്ന നിറത്തിലുള്ളതുമായിരുന്നു.
വിഷ പാമ്പാണോയെന്ന് അറിയാൻ ഉടൻ തന്നെ ഫോട്ടോ പകർത്തി പുതുശ്ശേരി പഞ്ചായത്തിലെ സർപ്പ വൊളന്റിയർ കെ.മയിൽസാമിക്ക് അയച്ചു നൽകി.
വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് അപൂർവ ഇനം മൺപാമ്പാണെന്ന് തിരിച്ചറിഞ്ഞത്. മണ്ണിനടിയിൽ ജീവിച്ച് അപൂർവമായിമാത്രം പുറത്തുവരുന്ന സ്വാഭാവമാണിവയ്ക്ക്.
മുഖം കൂർത്തരൂപത്തിലുള്ള ഇവയ്ക്ക് മണ്ണ് തുരക്കാനും കഴിയും. മണ്ണിരകളാണ് പ്രധാനഭക്ഷണം.
സർപ്പ വൊളന്റിയർമാരുടെ സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പാമ്പ് മണ്ണിനടിയിലേക്കു താഴ്ന്നു പോയിരിക്കാമെന്നാണ് ഇവർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

