ഇരിട്ടി ∙ ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗജമുക്തി’ ദൗത്യം 2–ാം ഘട്ടം വിജയം. 10 ആനകളെ കാട് കയറ്റി.
ആറളം ഫാം പുനരധിവാസ മേഖലയിലും ആറളം ഫാം കൃഷിയിടത്തിലും ഉൾപ്പെടെ തമ്പടിച്ചിട്ടുള്ള കാട്ടാനകളെയാണ് ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തിയത്. ബ്ലോക്ക് 7, 8 ഭാഗങ്ങളിൽ കണ്ടെത്തിയ ആനകളെ മണിക്കൂറുകൾ നീണ്ട
സാഹസിക ശ്രമത്തിലൂടെയാണു 19 അംഗ വനം ദൗത്യ സംഘവും ഫാം സെക്യൂരിറ്റി ജീവനക്കാരും ചേർന്നു തുരത്തിയത്.
പല സമയത്തും ആനകൾ ദൗത്യ സംഘത്തിനു നേരെ തിരിഞ്ഞതും പ്രതിസന്ധി സൃഷ്ടിച്ചു.ആദ്യം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 7 ലെ വയനാടൻ കാട് ഭാഗത്ത് തമ്പടിച്ച കൊമ്പനാനയെ ട്രാക്കിങ് സംഘം കണ്ടെത്തി. ഈ കൊമ്പനാനയെ ബ്ലോക്ക് 8 ഹെലിപാഡ് ഭാഗത്തേക്ക് വിജയകരമായി തുരത്തി.
ഹെലിപാഡ് ഭാഗത്ത് തമ്പടിച്ചിട്ടുള്ള 9 ആനകളെയും ഉൾപ്പെടെയുള്ള കൂട്ടത്തെ വട്ടക്കാട് വഴി താളിപ്പാറ ഭാഗത്തേക്കു എത്തിക്കലായിരുന്നു ശ്രമകരം.
കാട്ടാനക്കൂട്ടത്തെ താളിപ്പാറ റോഡ് കടത്തി പുതുതായി നിർമിച്ച സോളർ തൂക്കുവേലി കടത്തി ഉരുപ്പുകുന്നു ഭാഗത്തേക്കു തുരത്തിയാണു ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്. 2 ദിവസം നീണ്ട
ദൗത്യ സംഘത്തിന്റെ വിജയം വന്യജീവി – മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. കണ്ണൂർ ഡിഎഫ്ഒ എസ്.വൈശാഖിന്റെ നിർദേശ പ്രകാരം നടത്തിയ ദൗത്യത്തിന് കൊട്ടിയൂർ റേഞ്ചർ ടി.നിതിൻരാജ്, ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

