കൊച്ചി: ക്രിപ്റ്റോ കറൻസിയുടെ മറവിൽ കേരളത്തിൽ നടന്നത് 300 കോടിയുടെ വൻ ഹവാല ഇടപാട്. ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് മലപ്പുറത്തും കോഴിക്കോടും കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഈ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്.
ഇന്തോനേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് ക്രിപ്റ്റോ കറൻസിയായി ഹവാല പണം സംസ്ഥാനത്തേക്ക് എത്തിച്ചിരുന്നത്. പിന്നീട് ഈ തുക വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണമാക്കി മാറ്റുകയായിരുന്നു.
നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരുടെ അറിവില്ലാതെ ദുരുപയോഗം ചെയ്താണ് സംഘം ഇടപാടുകൾ നടത്തിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കൽ, റാഷിദ് എന്നിവരാണ് ഈ ഹവാല ശൃംഖലയെ നിയന്ത്രിക്കുന്നതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. സ്വന്തം ആവശ്യങ്ങൾക്കല്ലാതെ കെ.വൈ.സി വിവരങ്ങൾ ആർക്കും കൈമാറരുതെന്ന് ആദായനികുതി വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

