കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ ഐലന്റ്, കട്ടക്കുഴി,കട്ടക്കുഴി കിഴക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ അങ്കണവാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 1.30 വരെയും പുന്നച്ചുവട് ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ ബോട്ട് ജെട്ടി, ആലുക്കാസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനിൽ ഓമനപ്പുഴ ചർച്ച്, ക്രിസ്തുരാജ, ഇറാൻഡിയ, ഇന്ദിര കോളനി, ഓടപ്പൊഴി, റാണി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 2 വരെയും മറ്റത്തിൽ, റിനു പ്ലാസ്റ്റിക്, വള്ളാപ്പാടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
താൽക്കാലിക അധ്യാപകർ
മാവേലിക്കര ∙ കുന്നം ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപക അഭിമുഖം 17 നു രാവിലെ 11നു നടക്കും.
ഡാറ്റാ എൻട്രി സീറ്റൊഴിവ്
ആലപ്പുഴ ∙ എൽബിഎസ് ആലപ്പുഴ സബ് സെന്ററിൽ ഡിസിഎ(എസ്) (യോഗ്യത: +2, 6 മാസം) ഡാറ്റാ എൻട്രി ആൻഡ് ഓപ്പൺ ഓഫിസ് ഓട്ടമേഷൻ ഇംഗ്ലിഷ് ആൻഡ് മലയാളം (യോഗ്യത: എസ്എസ്എൽസി, 4 മാസം), ടാലി (യോഗ്യത : +2 കൊമേഴ്സ്, 2 മാസം) എന്നീ കോഴ്സുകൾക്ക് ഏതാനും സീറ്റൊഴിവുണ്ട്. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0477 2254588, 9497146758.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

