പുന്നയൂർ ∙ ദേശീയപാതയിലെ സർവീസ് റോഡുകൾ അപകടാവസ്ഥയിൽ. പലയിടത്തും റോഡിന്റെ വശങ്ങൾ അപകടകരമാം വിധം തകർന്നിട്ടുണ്ട്.
സ്ലാബ് താഴ്ന്നതും പൊട്ടിയതും അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞദിവസത്തെ മഴയിൽ അകലാട് സ്കൂളിനു തെക്കുഭാഗം മണ്ണ് കുത്തിയൊലിച്ച് സർവീസ് റോഡ് അപകടത്തിലാണ്.
റോഡിന്റെ ഒരു ഭാഗത്തെ മണ്ണ് പൂർണമായി ഒലിച്ചു പോയി.
ഇവിടെ മണ്ണ് ഇടിഞ്ഞത് റോഡിൽ ദൂരെനിന്നു നോക്കിയാൽ കാണില്ല. നല്ല റോഡാകും എന്ന പ്രതീക്ഷയിൽ വേഗത്തിൽ എത്തുന്ന വാഹനങ്ങളാകും അപകടത്തിൽപെടുക.
മണ്ണ് ഇടിഞ്ഞതിനാൽ സമീപത്തെ ബിലാൽ മസ്ജിദ് റോഡും അപകടാവസ്ഥയിലാണ്.
സർവീസ് റോഡിൽ പലയിടത്തും കാന തകർന്നിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നത് സ്ലാബ് പൊട്ടാൻ കാരണമാകുന്നുണ്ട്.
പൊട്ടിയ സ്ലാബുകൾ മാറ്റാനോ റിപ്പയർ ചെയ്യാനോ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മന്ദലാംകുന്ന്, പാപ്പാളി, അണ്ടത്തോട് 4 കിലോമീറ്റർ പരിധിയിൽ പത്തിൽ കൂടുതൽ സ്ഥലത്ത് സ്ലാബ് പൊട്ടിയിട്ടുണ്ട്.
അടിപ്പാതയ്ക്ക് മുകളിൽ പണി നടക്കുന്ന ഭാഗത്തുനിന്നു സ്ലാബ് ഇളകി വീഴുന്നതും അപകട
ഭീഷണിയാകുന്നു. ഏതാനും ആഴ്ച മുൻപ് ബദർ പള്ളി അടിപ്പാതയിൽ കോൺക്രീറ്റ് സ്ലാബ് ഇളകി സർവീസ് റോഡിലേക്ക് വീണിരുന്നു.
ഇവിടെ പണി നടക്കുമ്പോൾ മണ്ണു മാന്തി യന്ത്രം സ്ലാബിൽ തട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

