സ്വർണവില ഇടിവിന്റെ ട്രെൻഡിന് ബ്രേക്കിട്ട് വീണ്ടും തുടർച്ചയായ കുതിപ്പ് തുടങ്ങി. കേരളത്തിൽ ഇന്ന് ഗ്രാമിന് 110 രൂപ ഉയർന്ന് വില 11,245 രൂപയായി. 880 രൂപ വർധിച്ച് 89,960 രൂപയാണ് പവൻവില.
ഗ്രാമിന് 90 രൂപ ഉയർന്ന് 9,285 രൂപയാണ് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില. വെള്ളിവില ഗ്രാമിന് 2 രൂപ വർധിച്ച് 160 രൂപ.
മറ്റു ചില ജ്വല്ലറികൾ വെള്ളിക്കുനൽകിയ വില 157 രൂപയാണ്. 18 കാരറ്റിന് 9,245 രൂപയും.
രാജ്യാന്തര സ്വർണവില ഔൺസിന് 4,000ൽ നിന്ന് 4,044 ഡോളറിലേക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഇന്ന് വില കൂടിയത്.
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നടപടിക്ക് പിന്നാലെയായിരുന്നു രാജ്യാന്തര വിലക്കയറ്റം. എന്നാൽ, ഇപ്പോൾ ലാഭമെടുപ്പിനെ തുടർന്ന് വില വീണ്ടും 3,999 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
ഇതേ ട്രെൻഡ് നിലനിന്നാൽ, കേരളത്തിലും വില കുറഞ്ഞേക്കും.
അതേസമയം, സ്വർണവില റെക്കോർഡ് തകർത്ത് നടത്തിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഉത്സവകാല സ്വർണ ഡിമാൻഡ് 16% ഇടിഞ്ഞെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 248.3 ടണ്ണിൽ നിന്ന് 209.4 ടണ്ണിലേക്കാണ് കുറഞ്ഞത്.
എന്നാൽ, വില കൂടുതലായിരുന്നതിനാൽ ഡിമാൻഡ് മൂല്യം 23% ഉയർന്ന് 2.03 ലക്ഷം കോടി രൂപയായി. മുൻവർഷത്തെ സമാനകാലത്ത് ഇത് 1.65 ലക്ഷം കോടി രൂപയായിരുന്നു.
സ്വർണാഭരണങ്ങളുടെ മാത്രം ഡിമാൻഡ് 31% കുറഞ്ഞ് 117.7 ടണ്ണായി.
സ്വർണാഭരണ ഡിമാൻഡ് മൂല്യം 1.14 ലക്ഷം കോടി രൂപയിൽ എറക്കുറെ മാറ്റമില്ലാതെ നിൽക്കുന്നു.
അതേസമയം, സ്വർണത്തിൽ നിക്ഷേപിക്കാൻ തിരക്കേറിയെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. സ്വർണനിക്ഷേപം 51,080 കോടി രൂപയിൽ നിന്ന് 74% കുതിച്ച് 88,970 കോടി രൂപയിലെത്തി.
നിക്ഷേപ അളവ് 20% ഉയർന്ന് 91.6 ടണ്ണുമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

