മാന്നാർ ∙ പതിനായിരക്കണക്കിനു പരുമല തീർഥാടകരെ വരവേൽക്കുന്നതു മാന്നാറിലെ പൊട്ടിപ്പൊളിഞ്ഞതും വെള്ളക്കെട്ടു നിറഞ്ഞതുമായ റോഡ്. ജലജീവൻ മിഷന്റെ ഭാഗമായി എടുത്ത കുഴിയിൽ ഓണം കഴിഞ്ഞു ടൈൽ ഇടുന്നതിനായി ഒരു മീറ്റർ കൂടി വീതിയിൽ സംസ്ഥാന പാത മണ്ണുമാന്തി ഉപയോഗിച്ചു പൊളിച്ചു വലിയ കുഴിയുണ്ടാക്കി.
നീണ്ട 2 മാസക്കാലത്തെ മഴയും വെള്ളം കെട്ടിക്കിടന്നതും കാരണം ഈ കുഴിയെടുത്ത ഭാഗം ഓട
കണക്കായി. ഇതിനോടകം ഇതിൽ വീണ് പല അപകടങ്ങളുമുണ്ടായി.
ഈ പാതയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്.
സംസ്ഥാന പാതയോരത്ത് അപകടങ്ങൾ പെരുകിയിട്ടും പരാതികൾ ഏറിയിട്ടും പൊതുമരാമത്തു വകുപ്പിന്റെ കരാറുകാരൻ കുഴിയെടുത്തതല്ലാതെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണു നാട്ടുകാരും യാത്രക്കാരും പറയുന്നത്. വരും ദിനങ്ങളിൽ പതിനായിരക്കണക്കിനു തീർഥാടകർ കാൽനടയായും വാഹനത്തിലും എത്തുന്ന ഈ പാതയിൽ പരുമലക്കടവ് മുതൽ തെക്കോട്ടുള്ള പാതയോരം പരുമല പെരുന്നാളിനോടനുബന്ധിച്ചെങ്കിലും കുഴികളടച്ചു സഞ്ചാരയോഗ്യമാക്കും എന്നായിരുന്നു ജനത്തിന്റെ പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

