വൈദ്യുതിമുടക്കം
പാടിയോട്ടുചാൽ ∙ പെടേന, കടാംകുന്ന് ട്രാൻസ്ഫോമർ പരിധി: 8.00 – 5.00.
അഴിമതി: പരാതി അറിയിക്കാം
കണ്ണൂർ ∙ കലക്ടർ ചെയർപേഴ്സനായും വിജിലൻസ് ഡിവൈഎസ്പി കൺവീനറായും രൂപീകരിച്ച ജില്ലാതല വിജിലൻസ് കമ്മിറ്റിയുടെ ത്രൈമാസ യോഗം നാളെ രാവിലെ 11നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതി സംബന്ധിച്ച പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് യോഗത്തിൽ ഹാജരായി അറിയിക്കാം.
അവ വിജിലൻസിനു കൈമാറും.
കാഴ്ചക്കുറവിന് സൗജന്യ ചികിത്സ
|കുട്ടികളിലുണ്ടാകുന്ന കാഴ്ചക്കുറവിന് കണ്ണൂർ ഗവ. ആയുർവേദ കോളജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിൽ (ഒപി നമ്പർ എട്ട്) ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു.
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഒരു മണിവരെയാണ് ചികിത്സ. ഫോൺ: 9400196116.
എൻഎച്ച്എമ്മിൽ ഒഴിവുകൾ
ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ സ്പെഷലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), ഫാർമസിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡവലപ്മെന്റ് തെറപിസ്റ്റ്, ഡയറ്റീഷ്യൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അപേക്ഷകൾ നവംബർ മൂന്നിന് മുൻപ് ലഭിക്കണം. www.arogyakeralam.gov.in.
കരാട്ടെ ചാംപ്യൻഷിപ്
കണ്ണൂർ ∙ ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ ജില്ലാ കരാട്ടെ ചാംപ്യൻഷിപ് നവംബർ 8, 9, 23, 24 തീയതികളിൽ ജില്ലയിലെ വിവിധ വേദികളിലായി നടക്കും.
നവംബർ 4 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 8078043461, 9526152158.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

