തിരുവനന്തപുരം∙ മുൻ മുഖ്യ മന്ത്രി ആർ.ശങ്കറിന്റെ മരുമകനും മെഡിക്കൽ കോളജ് സർജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ.
ബാബു സുഭാഷ് ചന്ദ്രൻ (89) അന്തരിച്ചു. വസതിയായ കുന്നുകുഴി ആർ.സി ജംക്ഷൻ ലക്ഷ്മി നിവാസിലായിരുന്നു അന്ത്യം.കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
കോസ്മോപോളിറ്റൻ ആശുപത്രി ഡയറക്ടറും സീനിയർ കോൺസൾട്ടന്റ് സർജനുമാണ്. പരേതയായ ശശികുമാരിയാണ് ഭാര്യ.
പ്രമുഖ വ്യവസായി പരേതനായ റീഗൽ പി. വേലായുധന്റെ മകനാണ്.
മക്കൾ: ഡോ. മനോജ് ചന്ദ്രൻ (യു.കെ), സുജിത്ചന്ദ്രൻ.
മരുമകൾ: റൂഹിത മനോജ് (യു.കെ). സംസ്കാരം ശാന്തികവാടത്തിൽ നടന്നു.
സഞ്ചയനം തിങ്കൾ 8ന് സ്വവസതിയിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

