വടശേരിക്കര ∙ ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയ ഐസിയു ആംബുലൻസ് ഉപയോഗിക്കുന്നത് റോഡിലെ പടൽ വളർത്താൻ. കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ജില്ലാ പഞ്ചായത്തിൽനിന്നു വാങ്ങിനൽകിയ ആംബുലൻസാണ് 3 വർഷത്തിലധികമായി കട്ടപ്പുറത്തിരിക്കുന്നത്.
2017ൽ ജില്ലാ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്. അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന ജോർജ് മാമ്മൻ കൊണ്ടൂർ ഇതിനായി മുൻകയ്യെടുത്തിരുന്നു.
മുഖ്യമന്ത്രി, ഗവർണർ ഉൾപ്പെടെയുള്ള വിഐപികളുടെ സന്ദർശന കാലത്ത് അകമ്പടി വാഹനത്തിൽ ഇതും ഉൾപ്പെടുത്തിയിരുന്നു. കോവിഡ് കാലത്തും ആംബുലൻസ് ഏറെ ഉപകാരപ്പെട്ടിരുന്നു.
എന്നാൽ, 3 വർഷം മുൻപു ഓട്ടത്തിനിടെ ആംബുലൻസ് മറിഞ്ഞു.
കോട്ട പണിശാലയിലണ് ആദ്യം എത്തിച്ചത്.
പിന്നീട് സർക്കാർ അംഗീകൃത, വടശേരിക്കരയിലെ പണിശാലയിലേക്കു നീക്കി. ആരോഗ്യവകുപ്പിന്റെ റിക്കവറി വാഹനത്തിൽ ഫോർമാൻ കെട്ടിവലിച്ചാണ് ഇതു വടശേരിക്കര എത്തിച്ചത്.
അന്ന് ഉൾവശം പൂർണമായി പൊളിച്ച്, വടശേരിക്കര–ചിറ്റാർ റോഡിന്റെ വശത്തു തള്ളിയതാണ്. മൂന്നുവർഷത്തിനുശേഷം ഇന്നും പടൽ മൂടി ഇത് ഇവിടെ കിടപ്പുണ്ട്.
3 വർഷം മുൻപ് പ്രാഥമിക എസ്റ്റിമേറ്റെടുത്തപ്പോൾ നന്നാക്കാനായി 2 ലക്ഷം രൂപ വേണ്ടിവരുമെന്നു ജില്ലാ പഞ്ചായത്തിനെ അറിയിച്ചിരുന്നു.
എന്നാൽ, പണം ലഭിച്ചില്ല. ഇപ്പോൾ പണിതിറക്കാൻ 3 ലക്ഷം രൂപയാകുമെന്ന് പണിശാല ഉടമ ജയിൻ തോമസ് പറഞ്ഞു.
ഇതിനുശേഷമേ ഐസിയു, എസി എന്നിവയുടെ സ്ഥിതി വിലയിരുത്താനാകൂ. ആംബുലൻസ് പണിശാലയ്ക്കു മുന്നിൽനിന്നു നീക്കിത്തരണമെന്ന് ഫോർമാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിൻ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

