ഇരിട്ടി ∙ ശമനമില്ലാതെ തുടരുന്ന മഴ മരാമത്ത് പ്രവൃത്തികളുടെ താളം തെറ്റിക്കുന്നതായി അധികൃതർ. പേരാവൂർ നിയോജക മണ്ഡലംതല മരാമത്ത് – കെഎസ്ടിപി – കെആർഎഫ്ബി അവലോകന യോഗത്തിലാണ് ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ മരാമത്ത് പ്രവൃത്തികൾ മഴ കാരണം പ്രതിസന്ധിയിലായ കാര്യം അറിയിച്ചത്. 2 മാസം മുൻപ് പൂർത്തീകരിക്കേണ്ട
പ്രവൃത്തികൾ പോലും പാതിവഴിയിൽ നിലച്ചു. അപകടങ്ങൾ പതിവായ അമ്പായത്തോട് – ബോയ്സ് ടൗൺ ചുരം റോഡിലെ വലിയ കുഴികൾ പോലും അടയ്ക്കാൻ കഴിയുന്നില്ല.
അടിയന്തര അറ്റകുറ്റപ്പണികൾ മഴ മാറി കിട്ടിയാൽ ഉടൻ ആരംഭിക്കുമെന്ന ഉറപ്പ് മാത്രമാണു മരാമത്ത് പ്രതിനിധികൾ അവലോകന യോഗത്തിൽ പറഞ്ഞത്.
ബോയ്സ് ടൗൺ റോഡിൽ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിക്കുന്ന പ്രവൃത്തിക്കും വലിയ കുഴികൾ അടയ്ക്കുന്നതിനുമായി 10 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ പൂർത്തിയായതായി കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സനില അറിയിച്ചു. മഴയ്ക്ക് ശമനമുണ്ടായാൽ ഉടൻ ആരംഭിക്കും.
5.5 കിലോമീറ്റർ ചുരം പാത വീതി കൂട്ടി നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.
കിഫ്ബിയുടെ സഹായത്തിൽ 48 കോടി രൂപയുടെ നവീകരണ പ്രവൃത്തിയാണ് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നത്. വിളക്കോട് – അയ്യപ്പൻകാവ്, അങ്ങാടിക്കടവ് – വാണിയപ്പാറ, തെറ്റുവഴി – മണത്തണ, ജബ്ബാർക്കടവ് – ആറളം റോഡിന്റെയും പ്രവൃത്തികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
3.25 കോടി രൂപ ചെലവിൽ നവീകരണം നടക്കുന്ന എടത്തൊട്ടി – പെരുമ്പുന്ന റോഡിന്റെ പ്രവൃത്തിയിൽ അപാകതകൾ ഉണ്ടായതായി ആരോപണം ഉയരുന്നുണ്ടെന്ന് സണ്ണി ജോസഫ് എംഎൽഎയുടെ പ്രതിനിധി മുഹമ്മദ് ജസീർ യോഗത്തിൽ ഉന്നയിച്ചു.
മെക്കാഡം ടാറിങ്ങിന്റെ മുന്നോടിയായുള്ള പ്രവൃത്തി നടന്ന ചില ഭാഗങ്ങളിൽ കല്ലുകൾ പുറത്തേക്കു തള്ളി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇരിട്ടി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ടി.വി.രേഷ്മ പറഞ്ഞു.
കുന്നോത്ത് – കേളൻപീടിക – ഉദയഗിരി – മട്ടിണി റോഡിന്റെയും കണിച്ചാർ – കാളികേയം, വളയംചാൽ – അടയ്ക്കാത്തോട് റോഡിന്റെയും നവീകരണത്തിനായി എസ്റ്റിമേറ്റ് സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. കീഴ്പ്പളളി സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ 1–ാം ഘട്ടം പൂർത്തിയായതായും 2–ാം ഘട്ട
നിർമാണത്തിനുളള എസ്റ്റിമേറ്റ് സമർപ്പിച്ചതായും മരാമത്ത് പ്രതിനിധികൾ പറഞ്ഞു. മരാമത്ത് കെട്ടിട
നിർമാണ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എഫ്.ബി.ലജീഷ് കുമാർ, കെഎസ്ടിപി അസിസ്റ്റന്റ് എൻജിനീയർ കെ.രേഷ്മ, റോഡ് അറ്റകുറ്റപ്പണി വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എ.കെ.മിഥുൻ, പാലം വിഭാഗം ഓവർസീയർ പി.പി.രമ്യ എന്നിവരും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

