നെടുമ്പാശേരി∙ കൊച്ചി വിമാനത്താവളത്തിനടുത്തുള്ള നിർദിഷ്ട റെയിൽവേ സ്റ്റേഷന്റെ ഭാവി വികസനത്തിനും ഭൂമിക്കു തടസ്സമുണ്ടാവില്ല.
നിലവിൽ റെയിൽവേ സ്റ്റേഷൻ നിർമിക്കാനാവശ്യമായ സ്ഥലം റെയിൽവേയുടെ പക്കൽ തന്നെയുണ്ട്. കൊച്ചി വിമാനത്താവളത്തിന്റെ സ്ഥലം ഇതിനോടു ചേർന്നായതിനാൽ ഭാവിയിൽ വികസനത്തിന് ആവശ്യമായ സ്ഥലം തേടി നടക്കേണ്ടി വരില്ല.ദേശീയപാതയിൽ അത്താണിയിൽ നിന്നാരംഭിക്കുന്ന വിമാനത്താവള റോഡിൽ റെയിൽവേ മേൽപാലത്തിന്റെ അടിയിലാണു സ്റ്റേഷനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
രണ്ടു വർഷത്തിനകം സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കുമെന്നും വന്ദേ ഭാരത് അടക്കമുള്ള എല്ലാ ട്രെയിനുകളും സ്റ്റേഷനിൽ നിർത്തുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 2010ൽ വിമാനത്താവളത്തോടു ചേർന്നുള്ള റെയിൽവേ സ്റ്റേഷന്റെ പദ്ധതി തയാറാക്കി ശിലാസ്ഥാപനം വരെ നടത്തിയെങ്കിലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

