തിരുവനന്തപുരം ∙ ജൂനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ മോസസ് ബിനു വർഗീസ് നേടിയ വിജയത്തിന് മാറ്റുകൂടും. കാരണം, പരിശീലകനില്ലാതെ യുട്യൂബ് മാത്രം നോക്കി പരിശീലിച്ചാണ് ഈ വിജയം മോസസ് നേടിയത്.
50.94 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്.പിതാവ് ബിനു വർഗീസ് മകന്റെ പരിശീലനത്തിനായി വീടിനോടു ചേർന്നുള്ള പുരയിടത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. മോസസിന്റെ പ്രകടനം ഫോണിൽ വിഡിയോ എടുത്ത് വിശകലനം ചെയ്ത് മെച്ചപ്പെടുത്തുന്നതാണ് പതിവ്. 3 വർഷമായി ഇത്തരത്തിൽ പരിശീലനം തുടരുന്നു.
കൊല്ലം പതാരം എംസിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിയാണ് മോസസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

