പുന്നയൂർക്കുളം ∙ ദേശീയപാത മന്ദലാംകുന്ന് സർവീസ് റോഡിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ടിനു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി ദേശീയപാത ഉപരോധിച്ചു. വൈകിട്ട് 5.15ഓടെ തുടങ്ങിയ ഉപരോധം 20 മിനിറ്റോളം നീണ്ടു. ഇതോടെ ദേശീയപാതയുടെ ഇരു സർവീസ് റോഡിലും കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി. വടക്കേകാട് പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാതയുടെ നിർമാണം ഭാഗികമായി പൂർത്തിയായതു മുതൽ തുടങ്ങിയതാണ് വെള്ളക്കെട്ട്. 2 ദിവസത്തെ മഴയിൽ നാൽപതോളം വീടുകൾ വെള്ളത്തിലാണ്.
കഴിഞ്ഞ 4ന് എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നിർദേശങ്ങൾ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
കഴിഞ്ഞ 10ന് അകം റിപ്പോർട്ട് നൽകാനും ഒക്ടോബർ 20 ഓടെ പണി തുടങ്ങുമെന്നും അറിയിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഇതിനിടെ കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയതോടെ പ്രദേശവാസികൾ സമരവുമായി രംഗത്തിറങ്ങുകയായിരുന്നു. ബദർപള്ളി അടിപ്പാതയുടെ ഇരുവശത്തെയും സർവീസ് റോഡാണ് ഉപരോധിച്ചത്. വാർഡ് മെംബർ ആലത്തയിൽ മൂസ ഉദ്ഘാടനം ചെയ്തു.
മുസ്തഫ കമാൽ അധ്യക്ഷനായി. വി.യഹിയ, എം.കെ.അബൂബക്കർ, യൂനസ് ചക്കോലയിൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

