കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. ∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
ഇടപ്പള്ളി ബിടിഎസ് റോഡ്, ചിറപ്പുറം അമ്പലം പരിസരം എന്നിവിടങ്ങളിൽ 9.30 മുതൽ 5.30 വരെയും മനക്കക്കടവ്, തെങ്ങോട് വായനശാല, വികാസ് വാണി, തെങ്ങോട് ഇടച്ചിറ റോഡ്, ഇടച്ചിറ ഇൻഫോ പാർക്ക് റോഡ്, സ്മാർട് സിറ്റി പരിസരം എന്നിവിടങ്ങളിൽ 8 മുതൽ 5 വരെയും.
ജല വിതരണം മുടങ്ങും
പിറവം∙ മെതിപാറ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നു ഇന്നും നാളെയും ശുദ്ധജല വിതരണം തടസ്സപ്പെടും.
ഗവ.
ബോയ്സ് എച്ച്എസ്എസ്
പെരുമ്പാവൂർ ∙ എച്ച്എസ്എസ്ടി ജൂനിയർ (അറബി) ഒഴിവ്. കൂടിക്കാഴ്ച നവംബർ 12ന് 11ന്.
സെന്റ് പീറ്റേഴ്സ് കോളജ്
കോലഞ്ചേരി ∙ സെന്റ് പീറ്റേഴ്സ് കോളജിൽ കംപ്യൂട്ടർ സയൻസ് (ഡേറ്റ അനലിറ്റിക്സ്) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നവംബർ 10ന് രാവിലെ 9.30ന്. തൊഴിൽ മേള
പിറവം∙ വിജ്ഞാന കേരളം പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് 29നു 9നു തൊഴിൽ മേള സംഘടിപ്പിക്കും.
ഇരുന്നൂറോളം സ്വകാര്യ കമ്പനികളിലേക്കായി 300 ഓളം ഒഴിവുകളുണ്ട്.എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.
സൗജന്യ തൊഴിൽ പരിശീലനം
കൊച്ചി∙ ഡോ.റെഡ്ഡീസ് ഫൗണ്ടേഷൻ എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ, ബിരുദം പൂർത്തിയാക്കിയവർക്കു വേണ്ടി സൗജന്യ തൊഴിൽ പരിശീലനവും ജോലി സഹായവും നൽകുന്നു. പ്രായം: 21–30 വയസ്സ്.
90634 80029. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

