റിയാദ് ∙ മലയാളി വ്യവസായി ഡോ. ഷംഷീർ വയലിൽ ചെയർമാനായ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷൻ സൗദിയിൽ ഓഹരി വിൽപന പ്രഖ്യാപിച്ചു.
ഓഹരികൾ സൗദി എക്സ്ചേഞ്ചിന്റെ (തദാവുൾ) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യും.
2022ൽ 18.1 കോടി സൗദി റിയാൽ (424.7 കോടി രൂപ) വരുമാനം ഉണ്ടായിരുന്ന കമ്പനി 2024ൽ 43.7 കോടി സൗദി റിയാൽ (1025.7 കോടി രൂപ) ആയി വരുമാനം വർധിപ്പിച്ചു. 28,000ൽ അധികം കുട്ടികൾ ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്.
39 ഡേ കെയർ സെന്ററുകൾ, 14 സ്കൂളുകൾ, 3 ക്ലിനിക്കുകൾ എന്നിവയുണ്ട്.
മൊത്തം ഓഹരി മൂലധനത്തിന്റെ 30 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 3,07,20,400 ഓഹരികൾ റജിസ്റ്റർ ചെയ്യാൻ സൗദി ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി അനുമതി നൽകി. ലിസ്റ്റിങ് പൂർത്തിയാക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായി കമ്പനി മാറും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

