മല്ലപ്പള്ളി ∙ തേലമൺ–പുല്ലുകുത്തി റോഡിൽ തൊട്ടിയിൽപടിയിലെ കലുങ്ക് നിർമാണം പൂർത്തിയായി. വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
പൊതുമരാമത്ത് നിരത്ത് ഉപവിഭാഗത്തിന്റെ നേതൃത്വത്തിലാണു നിർമാണം നടത്തിയത്. ശോച്യാവസ്ഥയിലായ കലുങ്ക് പൂർണമായും പുനർനിർമിക്കുന്നതിനൊപ്പം മണിമലയാറിന്റെ തീരത്തെ തകർച്ചയിലായിരുന്ന സംരക്ഷണഭിത്തിയും നിർമിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
നിർമാണം പൂർത്തിയായതിനാൽ ചെറിയ വാഹനങ്ങൾ കലുങ്കിലൂടെ കടന്നുപോകുന്നുണ്ട്.
നദീതീരത്തെ സംരക്ഷണഭിത്തിനിർമാണവും കലുങ്കിനോടു ചേർന്നുള്ള അവസാനഘട്ട പ്രവൃത്തികളുമാണ് ഇനി നടത്താനുള്ളത്.
കലുങ്കിന്റെ ശോച്യാവസ്ഥ കാരണവും പുതിയതിന്റെ നിർമാണവുംമൂലം ആനിക്കാട് പഞ്ചായത്ത് പ്രദേശത്തേക്കുള്ള പ്രധാന പൊതുമരാമത്ത് റോഡിലൂടെ 3 മാസത്തിലേറെയായി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഓടാൻ കഴിഞ്ഞിരുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

