ഓച്ചിറ∙ അഴീക്കൽ പുലിമുട്ടിൽ മധ്യഭാഗത്തു സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്തൂപങ്ങളും ഇരിപ്പിടങ്ങളും സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയും കടലിലേക്കു തള്ളുകയും ചെയ്തു. പുലിമുട്ടിൽ രാത്രി സാമൂഹിക വിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും വിളയാട്ടമാണെന്നും പരാതിയുണ്ട്.
അഴീക്കലിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും പുലിമുട്ടിലും ബീച്ചിലും സിസിടിവിയും ലൈറ്റുകളും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും പറയുന്നു.
ഹാർബർ എൻജിനീയറിങ് വകുപ്പ് കായംകുളം പൊഴിക്കും അഴീക്കൽ ബീച്ചിനും മധ്യഭാഗത്ത് സ്ഥാപിച്ച വലിയ പുലിമുട്ടിലെ കോൺക്രീറ്റ് സ്തൂപങ്ങളും ഇരിപ്പിടങ്ങളുമാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. രാത്രി ലൈറ്റുകൾ ഇല്ലാത്തതിനാൽ പുലിമുട്ട് ലഹരി സംഘങ്ങളുടെ പ്രധാന താവളമാകുകയാണ്. മിക്കപ്പോഴും സംഘങ്ങൾ ഏറ്റുമുട്ടുന്നതും പതിവാണ്.
രാത്രി ഇവിടേക്കുള്ള പ്രവേശനം നിരോധിക്കുകയും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും സിസിടിവി സ്ഥാപിക്കുകയും വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

