ആറന്മുള∙ നിർമാണം കഴിഞ്ഞു മാസങ്ങളായിട്ടും ഉദ്ഘാടകനെയും കാത്തു കിടന്ന സ്മാർട്ട് വില്ലേജ് ഓഫിസ് ഒടുവിൽ തുറക്കുന്നു. ആറന്മുള മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ 44 ലക്ഷം രൂപ മുടക്കിയാണു പുതിയ ഓഫിസ് നിർമിച്ചത്. മുഖ്യമന്ത്രിയെ എത്തിച്ച് ഉദ്ഘാടനം നടത്താനിരുന്ന ഓഫിസ് ഇന്ന് 11.30ന് ഇടശേരിമല എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
നിലവിലുള്ള വില്ലേജ് ഓഫിസ് കെട്ടിടത്തിൽ ആവശ്യമായ സൗകര്യം ഇല്ലാതെ ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയാണ്.
വിവിധ ആവശ്യങ്ങൾക്കു വേണ്ടി എത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യമോ ജീവനക്കാർക്ക് ആവശ്യമായ സ്ഥലസൗകര്യമോ ഇവിടെയില്ല.
ഫയലുകൾ സൂക്ഷിക്കാൻ മതിയായ ഇടവുമില്ല. ഇതിനു മോചനമാകാനാണു പുതിയ കെട്ടിടം നിർമിച്ചത്.
2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർമാണോദ്ഘാടനം നിർവഹിച്ച വില്ലേജ് ഓഫിസ് കെട്ടിടമാണ് ഇത്. ഇതിനൊപ്പം നിർമാണോദ്ഘാടനം നടത്തിയ കുളനട
വില്ലേജ് ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ട് ഒന്നര വർഷത്തിൽ ഏറെയായി. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണു നിർമാണം ആരംഭിച്ചത്.
സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു പദ്ധതിയുടെ നിർവഹണ ചുമതല.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ഇതു നിർമിച്ചത്. എന്നാൽ വില്ലേജ് ഓഫിസ് തുറന്നു നൽകാൻ ബന്ധപ്പെട്ട
അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾക്കു കടുത്ത അമർഷം ഉണ്ടായിരുന്നു. അതിനാണ് ഇന്ന് അറുതിയാകുന്നത്.
സൗകര്യങ്ങൾ ഇങ്ങനെ:
ഫ്രണ്ട് ഓഫിസ്, വില്ലേജ് ഓഫിസർക്കും, ജീവനക്കാർക്കും പ്രത്യേകം കാബിനുകൾ, സന്ദർശകർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ, സാധാരണ ശുചിമുറികൾക്കു പുറമെ ഭിന്നശേഷിക്കാർക്കു പ്രത്യേകം ശുചിമുറികളും റാംപ് സൗകര്യങ്ങളും സന്ദർശകർക്കു സേവനങ്ങൾ ലഭ്യമാക്കുന്നതിനു പ്രത്യേകം കൗണ്ടറുകൾ, സെർവർ റൂം, റെക്കോർഡ് റൂം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണു സ്മാർട്ട് വില്ലേജ് പൊതുജനങ്ങൾക്കായി ഇന്നു തുറന്നു നൽകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

