പഴയങ്ങാടി∙ മുദ്രപത്രം വാങ്ങാൻ ഇംഗ്ലിഷിൽ വിവരങ്ങൾ എഴുതി നൽകാനുളള അറിയിപ്പ് കണ്ട് നാട്ടുകാർ വലയുന്നു. എല്ലാം മലയാളത്തിലാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനിടയിലാണ് പഴയങ്ങാടി സബ് റജിസ്ട്രാർ ഓഫിസിന് സമീപത്തെ വെണ്ടർ സ്ഥാപനത്തിൽ ഇത്തരത്തിലുളള ബോർഡ് പതിച്ചത്. ആധാർ കാർഡിൽ കൃത്യമായ വിവരങ്ങളുള്ള സാഹചര്യത്തിൽ അതിന്റെ കോപ്പി നൽകിയാൽ തന്നെ മുദ്രപത്രം നൽകാം.
നിലവിൽ വെള്ളക്കടലാസിൽ ഇംഗ്ലിഷിൽ ആവശ്യക്കാരന്റെ പേര്, രണ്ടാംകക്ഷിയുടെ പേര്, വിലാസം, ആവശ്യം എന്താണോ അത്, ഫോൺനമ്പർ ഇതിൽ വരുന്ന ഒടിപി എന്നിവ രേഖപ്പെടുത്തി നൽകിയാൽ മാത്രമേ ഇവിടെ മുദ്രപത്രം ലഭിക്കുകയുളളു.
ഇത് അധിക പേർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നതായാണ് പരാതി. പലരും ഏറെസമയം കാത്തിരുന്ന് മുഷിഞ്ഞ് മടങ്ങുന്നുമുണ്ട്.
വെള്ളക്കടലാസിൽ വിവരങ്ങൾ ഇംഗ്ലിഷിൽ എഴുതി നൽകാൻ പലർക്കും കഴിയുന്നില്ല. ആധാർകാർഡിന്റെ കോപ്പി വാങ്ങി മുദ്രപത്രം മാനദണ്ഡപ്രകാരം നൽകാൻ നടപടി വേണമെന്നാണ് ആവശ്യം.
നിമിഷങ്ങൾക്കുളളിൽ ഒടിപി നമ്പർ പറഞ്ഞ് കൊടുക്കാൻ കഴിയാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

