കോഴിക്കോട്: പാചക വാതക സിലിണ്ടറിന് തീപിടിച്ചു. മുക്കം കാരശ്ശേരി തേക്കുംകുറ്റിയിലെ തോണ്ടിക്കരപ്പറമ്പ് പ്രകാശന്റെ വീട്ടിലാണ് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് അപകടമുണ്ടായത്.
അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവാകുകയായിരുന്നു. രാത്രിയോടെ ഗാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലിണ്ടറില്‍ റെഗുലേറ്റര്‍ കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിനിടയിലാണ് തീ പടര്‍ന്നത്.
മുക്കം അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പയസ് അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങളും വയറിങ് സാമഗ്രികളും മറ്റുവസ്തുക്കളും കത്തിനശിച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ സുരേഷ് മേലേടത്ത്, വൈ പി ഷറഫുദ്ദീന്, ജിഗേഷ്, എന്‍ പി അനീഷ്, ടി പി ശ്രീജിന്‍, ജിതിന്, ജോളി ഫിലിപ്പ്, രാജേന്ദ്രന് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

