കോഴിക്കോട്∙ ‘ഏറെ സന്തോഷമുണ്ട്. എന്റെ മോള് മത്സരിക്കുമെന്നു പോലും കരുതിയതല്ല.
അവള് റെക്കോർഡിട്ടു. അതിന്റെ പിറകെ മന്ത്രി വീടുണ്ടാക്കിത്തരാമെന്നും പറഞ്ഞു’ ദേവനന്ദ വി.ബിജുവിന്റെ അമ്മ വിജിതയുടെ വാക്കുകളിൽ ആശ്വാസവും ആഹ്ലാദവും.
സംസ്ഥാന സ്കൂൾ കായികമേളയിൽ 200 മീറ്ററിൽ മീറ്റ് റെക്കോർഡുമായി സ്വർണം നേടിയ ദേവനന്ദ കഴിഞ്ഞ ദിവസം നൂറു മീറ്ററിലും സ്വർണം ഓടിയെടുത്തു. തുടർന്ന് മലയാള മനോരമയുടെ ‘ഡിന്നർ വിത്ത് വിന്നർ’ പരിപാടിയുടെ ഭാഗമായി ദേവനന്ദയ്ക്കും പരിശീലകൻ എം.എസ്.അനന്തുവിനും മന്ത്രി വി.ശിവൻകുട്ടിയുടെ വീട്ടിൽ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. അന്നു ദേവനന്ദയുടെ അസുഖത്തെക്കുറിച്ചും വീടിന്റെ മോശം അവസ്ഥയെക്കുറിച്ചും പരിശീലകൻ അനന്തു മന്ത്രിയോട് സംസാരിച്ചിരുന്നു.
പേരാമ്പ്ര മേപ്പയൂർ റോഡിൽ മമ്മാടക്കുളത്ത് ബാർബറായ കൊട്ടിലോട്ടുമ്മൽ ബിജുവിന്റെയും വിജിതയുടെയും മകളാണ് ദേവനന്ദ.
കഴിഞ്ഞ ഒൻപതിന് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവനന്ദയ്ക്ക് അടിയന്തരമായി അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ, അത് തൽക്കാലത്തേക്ക് നീട്ടിവച്ചാണ് ഓടാനെത്തിയത്. ഇന്നലെ രാവിലെയും കടുത്ത വേദനയെ തുടർന്ന് ഡോക്ടറെ കണ്ടശേഷമാണ് ദേവനന്ദ വൈകിട്ട് ഓടാനിറങ്ങിയത്.
.
മമ്മാടക്കുളത്ത് ദേവനന്ദയും കുടുംബവും താമസിക്കുന്നത് ഓടിട്ട പഴയ വീട്ടിലാണ്.
ഈ വീട് തകർന്നു വീഴാറായി. ചോർച്ച ഒഴിവാക്കാൻ ഷീറ്റിട്ടു മറച്ചിട്ടുണ്ട്.
ഇക്കാര്യങ്ങൾ കണക്കിലെടുത്താണു മന്ത്രി സംസാരിച്ചതെന്ന് തിരുവനന്തപുരത്ത് ദേവനന്ദയ്ക്കൊപ്പമുള്ള അമ്മ വിജിത പറഞ്ഞു. വീടുവയ്ക്കാൻ സ്വന്തമായി സ്ഥലമുണ്ടോ എന്ന് മന്ത്രി അന്വേഷിച്ചു.
ഒൻപതര സെന്റ് സ്ഥലമുണ്ട്. പക്ഷേ, പുതിയ വീടുവയ്ക്കാൻ പണമില്ലെന്നു ദേവനന്ദ പറഞ്ഞു.
തുടർന്നാണ് ദേവനന്ദയ്ക്കു വീടു വച്ചുനൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്കൗട്ട് ആൻഡ് ഗൈഡ്സിനു മന്ത്രി നിർദേശം നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

