പെരുവ∙ ഒരു മാസം മുൻപ് ടാർ ചെയ്ത റോഡ് പൊളിഞ്ഞു തുടങ്ങി. പെരുവ – ശാന്തിപുരം – മരങ്ങോലി റോഡിന്റെ പെരുവ സെന്റ് ജോൺസ് പള്ളിയുടെ പാരിഷ് ഹാളിന്റെ മുൻവശത്താണ് ടാറിങ് ഇളകി പോയത്.
കഴിഞ്ഞമാസം 16 നാണ് ഇവിടെ ടാർ ചെയ്തത്. അപ്പോൾ മഴയുണ്ടായിരുന്നു.
മഴ പെയ്ത വെള്ളത്തിന് മുകളിലൂടെയാണ് ടാർ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.
അന്ന് തന്നെ പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം പെയ്ത് ശക്തമായ മഴയത്ത് വെള്ളം എത്തിയപ്പോൾ ടാറിങ് ഇളകി പോകുകയായിരുന്നു.
പെരുവ മുതൽ ശാന്തിപുരം വരെയുള്ള ഭാഗങ്ങളിൽ ടാർ ചെയ്തപ്പോൾ എല്ലാ ദിവസവും മഴയായിരുന്നു. ടാറിങ് കഴിഞ്ഞ് പിറ്റേ ദിവസം തന്നെ ഉദ്യോഗസ്ഥർ എത്തി അളന്ന് തിട്ടപ്പെടുത്തി പോയതായും നാട്ടുകാർ പറയുന്നു.
എന്നാൽ ടാറിങ് സമയത്ത് ഉദ്യോഗസ്ഥരെ ആരെയും സ്ഥലത്ത് കണ്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. തകർന്ന് ടാറിങ് വീണ്ടും നടത്തിയില്ലെങ്കിൽ റോഡ് തകരും എന്നാണ് നാട്ടുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

