സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം
ആലപ്പുഴ ∙ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം. അഭിമുഖം നാളെ രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററിൽ.
പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ 20 – 35 പ്രായക്കാർക്കു പങ്കെടുക്കാം. സ്പോട് റജിസ്ട്രേഷനുമുണ്ട്.
ഫോൺ: 0477 2230624, 8304057735.
അഭിമുഖം 25ന്
ആലപ്പുഴ ∙ ഇന്നലെ നടത്താനിരുന്ന യോഗ പരിശീലക തസ്തികയിലേക്കുള്ള അഭിമുഖം 25ലേക്കു മാറ്റിയതായി നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. രാവിലെ 10.30നു നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ആൻഡ് സപ്പോർട്ടീവ് യൂണിറ്റിൽ (ജില്ലാ ഹോമിയോ ആശുപത്രി ബിൽഡിങ്, ബസാർ പിഒ, ആലപ്പുഴ) എത്തണം.
0477 2991481.
അഭിമുഖം
തുറവൂർ∙ പഞ്ചായത്ത് അങ്കണവാടി വർക്കർ സിലക്ഷൻ 2023 വരെയുള്ള അപേക്ഷയിൽ അഭിമുഖം നടക്കുന്നു. 22ന് കൂടിക്കാഴ്ച അവസാനിക്കും.
അപേക്ഷ നൽകിയിട്ടും കത്ത് ലഭിക്കാത്തവർ പട്ടണക്കാട് ഐസിഡിസി ഓഫിസുമായി ബന്ധപ്പെടണം.9207487363
വിദ്യാർഥി കൺസഷൻ
ആലപ്പുഴ ∙ വിദ്യാർഥികൾക്കു കൺസഷൻ ലഭിക്കാൻ എംവിഡി ലീഡ്സ് ആപ് വഴി അപേക്ഷിക്കാം. ആപ് പ്ലേസ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യാമെന്ന് ആർടിഒ അറിയിച്ചു.
യോഗം നാളെ
ചാരുംമൂട്∙ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട
സ്വാഗതസംഘ രൂപീകരണ യോഗം നാളെ ഉച്ചയ്ക്ക് 2ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. ബ്ലോക്ക്പരിധിയിലെ അംഗീകൃത റജിസ്ട്രേഷനുള്ള യുവജനസംഘടനകളുടെ ഭാരവാഹികൾ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ശിശുക്ഷേമ സമിതി വർണോത്സവം നാളെ
ആലപ്പുഴ ∙ ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വർണോത്സവം 2025 ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് ജവാഹർ ബാലഭവനിൽ കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് പ്രസംഗ മത്സരം നടത്തും. എൽപി വിഭാഗത്തിന് ‘മധുരം മലയാളം’, ‘പരിസര ശുചീകരണത്തിൽ വിദ്യാർഥികളുടെ പങ്ക്’ എന്നിവയും യുപി വിഭാഗത്തിന് ‘ലഹരി വിമുക്ത കേരളം’, ‘സമ്മതിദാനവിനിയോഗം’, ‘നവകേരളം’ എന്നിവയിൽ നിന്ന് ഒരു വിഷയവുമായിരിക്കും ഉണ്ടാവുക. എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിന് വേദിയിലാണ് വിഷയം നൽകുന്നത്.
മലയാളം, ഇംഗ്ലിഷ് പ്രസംഗങ്ങൾക്ക് ഒരേ വിഷയമായിരിക്കും. എൽപി വിഭാഗം പ്രസംഗം ഒന്നാം സ്ഥാനം നേടുന്നവർ കുട്ടികളുടെ പ്രധാനമന്ത്രിയാകും.
യുപി വിഭാഗം പ്രസംഗം ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർഥി പ്രസിഡന്റ് ആകും. രണ്ടാംഘട്ട
മത്സരങ്ങൾ നവംബർ ആദ്യവാരം നടത്തുമെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ അറിയിച്ചു. 88910 10637.
റെയിൽവേ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ തുറവൂർ, ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പുത്തൻചന്ത ഗേറ്റ് ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടയ്ക്കും.
വാഹനങ്ങൾ വയലാർ ഗേറ്റ് വഴി പോകണം. ∙ അറ്റകുറ്റപ്പണിക്കായി അടച്ച തുറവൂർ, ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പുതിയകാവ് ഗേറ്റ് തുറക്കുന്നത് 25നു വൈകിട്ട് 6 വരെ നീട്ടി.
വാഹനങ്ങൾ സിഎംഎസ് ഗേറ്റ് വഴി പോകണം.
വൈദ്യുതി മുടക്കം
ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനു കീഴിൽ കാമിലോട്ട്, അഗർ, വലിയവീട്, ഷഡാനന്ദൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ ∙ അറയ്ക്കൽ, ആമയിട, മൂടാമ്പാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മാരാരിക്കുളം∙ കെഎസ്ഇബി കലവൂർ സെക്ഷനിലെ കാട്ടൂർ നോർത്ത് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

