ചെന്നിത്തല ∙ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎയുടെ മാതാവ് തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ എൻ.ദേവകിയമ്മയ്ക്കു നാട് അന്ത്യാഞ്ജലിയർപ്പിച്ചു. ഒട്ടേറെപ്പേർ ആദരമർപ്പിക്കാൻ വീട്ടിലെത്തി.
അന്ത്യകർമങ്ങൾക്കു ശേഷം രമേശ് ചെന്നിത്തല ചിതയ്ക്കു തീകൊളുത്തി. ഗവർണർ രാജേന്ദ്ര ആർലേക്കർ രമേശിനെ ഫോണിൽ അനുശോചനം അറിയിച്ചു.
മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കെ.എൻ.ബാലഗോപാൽ അന്തിമോപചാരമർപ്പിച്ചു.
മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, എം.കെ.രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.ബാബു, പി.സി.വിഷ്ണുനാഥ്, അനൂപ് ജേക്കബ്, ചാണ്ടി ഉമ്മൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ടി.ജെ.വിനോദ്, യു.പ്രതിഭ, എച്ച്.സലാം, എൽദോസ് കുന്നപ്പള്ളി, കോവൂർ കുഞ്ഞുമോൻ, സി.ആർ.മഹേഷ് തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

