കൊടുങ്ങൂർ ∙ വാഴൂർ പഞ്ചായത്തിൽ ഇൻഡോർ ബാഡ്മിന്റൻ കോർട്ട് യാഥാർഥ്യമാകുന്നു. കൊടുങ്ങൂർ ദേവീക്ഷേത്രത്തിന് സമീപം ഇടപ്പള്ളിത്താഴെ ഭാഗത്താണ് ഇൻഡോർ കോർട്ട് നിർമിച്ചത്.
പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി വഴിയാണ് കോർട്ട് നിർമാണമെന്ന് വാർഡംഗം എസ്.അജിത്ത് കുമാർ പറയുന്നു. പ്രദേശവാസിയായ പ്ലാക്കാട്ട് രാജേഷും കുടുംബവുമാണ് കോർട്ട് നിർമിക്കാൻ ആവശ്യമായ 7 സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷവും പഞ്ചായത്ത് വിഹിതമായി 12 ലക്ഷം രൂപയും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 3 ലക്ഷം രൂപയുമാണ് ആകെ ചെലവ്.
ഇൻഡോർ കോർട്ട് ഇങ്ങനെ
14 മീറ്റർ നീളവും 8.20 മീറ്റർ വീതിയിലുമാണ് കോർട്ട് നിർമിച്ചിട്ടുള്ളത്.
റബർ മാറ്റ് ആധുനിക നിലവാരത്തിലാണ് നിർമാണം. വിശ്രമമുറി, ശുചിമുറി സൗകര്യങ്ങളുമുണ്ട്.
ഒന്നര ലക്ഷം രൂപ ചെലവഴിച്ച് ഇവിടേക്കുള്ള റോഡും കോൺക്രീറ്റ് ചെയ്തു. മുറ്റം പൂർണമായും ടൈലുകൾ പാകി.
ഹൈമാസ്റ്റ് ലൈറ്റ് സംവിധാനങ്ങളും കോർട്ടിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജിയുടെ നേതൃത്വവും കോർട്ട് നിർമാണത്തിന് പിന്നിലുണ്ട്.
കോർട്ട് 26ന് ഉച്ചകഴിഞ്ഞ് 2ന് ഗവ.ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

