ഹരിപ്പാട് ∙ റെയിൽവേ അടിപ്പാതകളിലെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ റെയിൽവേ ഡിവിഷനൽ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. കെ.സി.വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ നാട്ടുകാർ അടിപ്പാതയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പരാതി നൽകിയിരുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് അടിപ്പാതകൾ സന്ദർശിച്ച് പ്രശ്നം പരിഹരിക്കാൻ റെയിൽവേ ഡിവിഷനൽ മാനേജരും കെ.സി.വേണുഗോപാൽ എംപിയും നിർദേശം നൽകിയിരുന്നു.
വാത്തുകുളങ്ങര, മങ്കുഴി, ഉൗട്ടുപറമ്പ്, ചെറുതന എന്നീ അടിപ്പാതകളിലാണ് യാത്രാദുരിതം കൂടുതലുള്ളത്.
ഹരിപ്പാട് നഗരസഭയിൽ വെള്ളാന ജംക്ഷൻ– വാത്തുകുളങ്ങര ക്ഷേത്രം റോഡിലെ വാത്തുകുളങ്ങര അടിപ്പാത വർഷങ്ങളായി പൊട്ടിത്തകർന്ന അവസ്ഥയിലാണ്. നൂറുകണക്കിനാളുകളാണ് ദിവസവും വാഹനങ്ങളിലും കാൽനടയായും സൈക്കിളിലും ഇതുവഴി യാത്ര ചെയ്യുന്നത്.
അടിപ്പാതയിലെ കോൺക്രീറ്റ് പല സ്ഥലത്തും ഇളകിപ്പോയ നിലയിലാണ്. അടിപ്പാതയിലെ വെള്ളം ഒഴുകി മാറുന്നതിന് സ്ഥാപിച്ച ഓടയുടെ മുകളിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലുകൾ തകർന്ന നിലയിലാണ്.
ഒരു മഴ പെയ്താൽ തന്നെ അടിപ്പാതയിൽ വെള്ളക്കെട്ടാകും.
അടിപ്പാതയിലെ പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റും തകർന്ന ഗ്രില്ലും കാണാൻ കഴിയാതെ വാഹനങ്ങളിലും കാൽനടയായും പോകുന്നവർ അപകടത്തിൽപെടുന്നത് പതിവാണ്. ഗ്രിൽ തകർന്നു കിടക്കുന്നിടത്ത് ബാരിക്കേഡ് വച്ചിട്ടുണ്ടെങ്കിലും ഇത് അപകടം ഒഴിവാക്കുന്നതിന് പൂർണമായും പ്രയോജനപ്പെടുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.
ഹരിപ്പാട് എടത്വ റോഡിൽ തൃപ്പക്കുടം റെയിൽവേ മേൽപാലം നിർമാണം ആരംഭിക്കുകയാണ്.
ഇൗ സമയം വഴി തിരിച്ചു വിടുന്ന വാഹനങ്ങൾ കൂടുതലും പോകുന്നത് വാത്തുകുളങ്ങര അടിപ്പാത വഴിയാണ്. എത്രയും വേഗം അടിപ്പാതയുടെ പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റും ഗ്രില്ലും മാറ്റി അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് തൃപ്പക്കുടം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എം.എസ്.വിജയൻ വാരിയർ ആവശ്യപ്പെട്ടു.
ദേശീയപാതയിൽ കരുവാറ്റ കടുവൻകുളം ജംക്ഷനിൽ നിന്ന് വീയപുരം വഴി പത്തനംതിട്ട
ഭാഗത്തേക്ക് പോകുന്ന റോഡിലെ മങ്കുഴി അടിപ്പാതയിലും വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. മഴ സമയത്ത് അടിപ്പാതയിൽ രണ്ടടിയിലേറെ വെള്ളമാണ്.
വെള്ളം പൂർണമായി ഒഴുകി മാറാൻ സംവിധാനമില്ലാത്തതാണു പ്രശ്നം രൂക്ഷമാക്കുന്നത്.
സമീപമുള്ള ഉയർന്ന പ്രദേശങ്ങളിലെ വെള്ളം അടിപ്പാതയിലാണ് എത്തുന്നത്. മഴ ശക്തമായാൽ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമാകും.
കാൽനട യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വളരെ പ്രയാസപ്പെട്ടാണ് കാൽനട യാത്രക്കാർ പോകുന്നത്.
എതിർ ഭാഗത്തു നിന്നു വാഹനങ്ങൾ വരുമ്പോൾ നടന്നു പോകാൻ തന്നെ പ്രയാസമാണ്.
വെള്ളം ഒഴുകി പോകുന്നതിനായി അടിപ്പാതയിൽ നിർമിച്ച ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രിൽ തകർന്നു കിടക്കുകയാണ്. ഇത് അപകട
സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇരുചക്രവാഹന യാത്രക്കാരും കാൽനട
യാത്രക്കാരുമാണ് അപകടത്തിൽപെടുന്നത്. നിർമാണത്തിലെ അപാകതയാണ് ഗ്രിൽ തകരാൻ കാരണമായി പറയുന്നത്.
തകർന്ന ഗ്രില്ലിനു മുകളിൽ അപകട
സൂചനയായി ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. അതാകട്ടെ പലപ്പോഴും വാഹനം തട്ടി താഴെ വീണു കിടക്കുകയുമായിരിക്കും.
അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും ഓടയുടെ മുകളിലെ തകർന്ന് ഗ്രില്ല് അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

