കാലാവസ്ഥ
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5 വരെ വയക്കര, വയക്കര സ്കൂൾ, ചരൽകൂടം, കുടവൻകുളം, ചെമ്പുല്ലാഞ്ഞി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഏച്ചൂർ∙ മാവിലച്ചാൽ, മാവിലാച്ചൽ കനാൽ, ഏച്ചൂർ കോളനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 10–2
ജലവിതരണം മുടങ്ങും
∙കണ്ണൂർ ശുദ്ധജല പദ്ധതിയുടെ മേലെ ചൊവ്വ, താണ ജലസംഭരണികൾ വൃത്തിയാക്കുന്ന പണി നടക്കുന്നതിനാൽ 22, 23 തീയതികളിൽ കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്ത് പ്രദേശങ്ങളിലും ജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വനിതാ കമ്മിഷൻ സിറ്റിങ് 22ന്
∙കേരള വനിതാ കമ്മിഷന്റെ കണ്ണൂർ ജില്ലാതല സിറ്റിങ് 22ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
സ്ഥിരം ലൈസൻസി
∙പയ്യന്നൂർ താലൂക്കിൽ പുതുതായി അനുവദിച്ച റേഷൻ കടയ്ക്ക് (എഫ്പി എസ് നമ്പർ 121) സ്ഥിരം ലൈസൻസി നിയമനത്തിനായി എസ്എസ്എൽസി പാസായ, ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 15ന് മുൻപ് ജില്ലാ സപ്ലൈ ഓഫിസിൽ ലഭിക്കണം.
ഫോൺ: 04972 700552.
ലാബ് ടെക്നിഷ്യൻ
∙തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്നിഷ്യനെ നിയമിക്കുന്നു. 23ന് രാവിലെ 10.30ന് സൂപ്രണ്ടിന്റെ ഓഫിസിൽ അഭിമുഖത്തിന് എത്തണം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]