ഇന്ന്
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്.
∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
ചാംപ്യൻഷിപ്പുകൾ നാളെ മുതൽ
തൊടുപുഴ ∙ ഇടുക്കി ജില്ലാ ജൂനിയർ വിഭാഗം ട്രഡിഷനൽ, ഫാസ്റ്റ് 5, മിക്സഡ് നെറ്റ്ബോൾ ചാംപ്യൻഷിപ്പുകൾ നാളെ രാവിലെ 9.30 മുതൽ തൊടുപുഴ വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഈ ചാംപ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന ടീമിനെ ആയിരിക്കും 31ന് കോഴിക്കോട് ആരംഭിക്കുന്ന സ്റ്റേറ്റ് ചാംപ്യൻഷിപ്പിന് അയയ്ക്കുക.
പ്രായം 2007 ഏപ്രിൽ 1ന് ശേഷം ജനിച്ചവർ. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ബന്ധപ്പെടുക.
ഫോൺ: 7736216494.
സീറ്റൊഴിവ്
കോട്ടയം ∙ എംജി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല പ്രോഗ്രാമായ പിജി ഡിപ്ലോമ ഇൻ ഡേറ്റ ആൻഡ് ബിസിനസ് അനലിറ്റിക്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: ബിരുദം (പ്ലസ്ടു തലത്തിൽ കണക്ക്/സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം).
8078786798, 04812733292, dasp.mgu.ac.in.
അപേക്ഷ ക്ഷണിച്ചു
കുടയത്തൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (ജൂനിയർ ബോട്ടണി) വിഷയത്തിൽ 2025–26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 4ന് 11ന് സ്കൂൾ ഓഫിസിൽ എത്തിച്ചേരണം.
കട്ടപ്പന കമ്പോളം
ഏലം: 2350-2475
കുരുമുളക്: 682
കാപ്പിക്കുരു(റോബസ്റ്റ): 232
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 250
ചുക്ക്: 250
ഗ്രാമ്പൂ: 825
ജാതിക്ക: 350
ജാതിപത്രി: 1500-2050
കൊക്കോ വില:അടിമാലി
കൊക്കോ(പച്ച): 90
കൊക്കോ (ഉണക്ക): 380
മുരിക്കാശേരി
കൊക്കോ(പച്ച): 135
കൊക്കോ (ഉണക്ക): 400
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]