കൂടിക്കാഴ്ച 25 ന്:
കോഴിക്കോട്∙ ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ, ബ്ലഡ് ബാങ്ക് ടെക്നിഷ്യന്മാരെ 179 ദിവസത്തേക്ക് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25 നു രാവിലെ 10 നു സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.
പുതിയ ബാച്ച് ഉടൻ
വടകര ∙ സത്യസായി സേവാ സമിതി സായി മന്ദിരത്തിൽ മഹിളകൾക്കായി സൗജന്യമായി നടത്തുന്ന തയ്യൽ പരിശീലനം, യോഗ കോഴ്സുകളുടെ പുതിയ ബാച്ച് ഉടൻ ആരംഭിക്കും.
9495844520.
കാലിക്കറ്റ് പഠനവകുപ്പുകളിൽ 21ന് ക്ലാസ് തുടങ്ങും
തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ഡിഎസ്യു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവത്തെ തുടർന്ന് അടച്ച പഠനവകുപ്പുകളിൽ 21ന് അധ്യയനം പുനരാരംഭിക്കും. ഹോസ്റ്റലുകളിൽ 20 മുതൽ വിദ്യാർഥികൾക്കു പുനഃപ്രവേശനം അനുവദിക്കാനും വി.സി ഡോ.പി.രവീന്ദ്രൻ നിർദേശിച്ചു.
റദ്ദാക്കിയ ഡിഎസ്യു തിരഞ്ഞെടുപ്പ് പുതിയ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചു വീണ്ടും നടത്തുമെന്നു വി.സി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സുരക്ഷ ഉറപ്പാക്കും വരെ തിരഞ്ഞെടുപ്പ് ജോലികളുമായി തങ്ങളുടെ സംഘടകളിൽപെട്ട
അധ്യാപകർ സഹകരിക്കില്ലെന്നു സിപിഎം അനുകൂല അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) ഭാരവാഹികൾ അറിയിച്ചു.
മെഡിക്കൽ ക്യാംപ് നാളെ
വടകര ∙ പതിയാരക്കര മാങ്ങിൽകൈ മാക്ക് ഗ്രന്ഥാലയം വായനശാല ഉള്ളിയേരി എംഎംസിയുമായി ചേർന്നു സംഘടിപ്പിക്കുന്ന എം.കെ.രാജീവൻ അനുസ്മരണ മെഗാ മെഡിക്കൽ ക്യാംപ് നാളെ പാലയാട് നമ്പർ വൺ എൽപി സ്കൂളിൽ നടക്കും. അനുസ്മരണ സമ്മേളനം വൈകിട്ട് 4 ന് നടക്കും.
സോഫ്റ്റ്ബോൾ ചാംപ്യൻഷിപ് 19ന്
കുന്നമംഗലം∙ ജില്ലാ സീനിയർ സോഫ്റ്റ്ബോൾ ചാംപ്യൻഷിപ് 19ന് കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
അടുത്ത 14 മുതൽ ഇടുക്കിയിൽ വച്ച് നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ മത്സരത്തിൽ നിന്നു തിരഞ്ഞെടുക്കും. ഇന്ന് വൈകിട്ട് 5ന് അകം റജിസ്റ്റർ ചെയ്യണം.
8593817700.
എംഫോർമാരി റജിസ്ട്രേഷൻ ഡ്രൈവ് കോടഞ്ചേരിയിൽ; യോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ 15 ലക്ഷത്തിലേറെ പ്രൊഫൈലുകൾ
എല്ലാ വിഭാഗങ്ങളിലുമുള്ള യുവതീയുവാക്കൾക്ക് മികച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എംഫോർമാരിയിൽ റജിസ്റ്റർ ചെയ്യാൻ അവസരം. 20ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോടഞ്ചേരി മലയാള മനോരമ സബ് ഓഫിസിലാണ് ക്യാംപ്.
റജിസ്റ്റർ ചെയ്യാൻ ഫോട്ടോ, ബയോഡേറ്റ എന്നിവ കൊണ്ടുവരണം. വിവരങ്ങൾക്ക്: 8138900468.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ പകൽ 8.30 മുതൽ 11.30 വരെ കീഴൂർ ടൗൺ, ചൊവ്വ വയൽ, നെല്ലേരി മാണിക്കോത്ത്.
∙ 10 – 2: കാളാണ്ടിത്താഴം, അലക്സാണ്ടർ ലൈൻ, ഹൗസിങ് ബോർഡ് കോളനി, കള്ളികുന്ന്, മെഡിക്കൽ കോളജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ ഭാഗികമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

