ഇന്ന്
∙ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
താൽക്കാലിക നിയമനം
ഒറ്റപ്പാലം ∙ കടമ്പൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മലയാളം എച്ച്എസ്ടി ഒഴിവിലേക്കു താൽക്കാലിക നിയമനം നൽകുന്നു. കൂടിക്കാഴ്ച 21നു 10.30നു നടത്തും.
തൊഴിൽമേള നാളെ
പാലക്കാട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10നു കുഴൽമന്ദം ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ തൊഴിൽ മേള നടത്തും.
ഫിനാൻഷ്യൽ കൺസൽറ്റന്റ് കമോഡിറ്റി ഡീലർ, അക്കൗണ്ടന്റ്, കസ്റ്റമർ കെയർ, സ്റ്റുഡന്റ് അഡ്മിനിസ്ട്രേറ്റർ, എക്സിക്യൂട്ടീവ്, എൻജിനീയർ, എജ്യുക്കേഷൻ കൗൺസിലർ, സെയിൽസ് എക്സിക്യൂട്ടീവ്, ഓഫിസ് സ്റ്റാഫ്, മാർക്കറ്റിങ് മാനേജർ എന്നീ ഒഴിവുകളിലേക്കാണു നിയമനം. 0491 2505204.https://forms.gle/dnxa13DbRsHP7hEG7.
ഫാമിലി വനിത കൗൺസിലറുടെ ഒഴിവ്
അഗളി ∙ കേരള പൊലീസ് ജെൻഡർ അവയർനെസ് സ്റ്റേറ്റ് പ്ലാൻ സ്കീമിൽ പാലക്കാട് ജില്ലാ വനിതാ സെൽ, അഗളി സബ് ഡിവിഷൻ പൊലീസ് ഓഫിസിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ഫാമിലി വനിത കൗൺസിലറുടെ ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിങ്ങിൽ 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 17,000 രൂപ.
കൂടിക്കാഴ്ച 18ന് രാവിലെ 11ന്. ഫോൺ: 04924 254100.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

