പയ്യന്നൂർ∙ കാനായി തോട്ടംകടവ് പാലത്തിന് സമീപം വീടിന് തീപിടിച്ചു. കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു.
ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കാനായി തോട്ടം കടവ് പാലത്തിന് സമീപം താമസിക്കുന്ന അഞ്ചില്ലത്ത് ഹാജറയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.
ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം.
കിടപ്പുമുറിയിലെ ഫർണിച്ചർ ,കിടക്ക വസ്ത്രങ്ങൾ ടൈൽസ് , മറ്റു വൈദ്യുതി ഉപകരണങ്ങൾ മുതലായവ കത്തിനശിച്ചു. എയർകുളറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത് ആളപായമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

