തലശ്ശേരി ∙ മഞ്ഞോടി – കണ്ണിച്ചിറ റോഡിലെ നടപ്പാതകളിലെ സ്ലാബുകൾ തകർന്നു കാൽനട യാത്രക്കാർക്ക് അപകടങ്ങളുണ്ടായിട്ടും നന്നാക്കാൻ നടപടിയില്ല.
അപകടമുണ്ടെന്നു സൂചിപ്പിക്കാൻ സമീപത്തുള്ളവർ ടയർ സ്ഥാപിച്ചിരിക്കുകയാണ്.മഞ്ഞോടിയിൽനിന്ന് കേരള സ്കൂൾ ഓഫ് ആർട്സിലേക്കു പോകുന്ന ഭാഗത്തെ നടപ്പാതയിലെ സ്ലാബുകൾ പൊട്ടിയമർന്ന് ആളുകൾക്കു വീണു പരുക്കേറ്റിരുന്നു. സമീപത്തെ കടക്കാർ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു.
നഗരസഭാ സെക്രട്ടറിയോടും ചിലർ പരാതിപ്പെട്ടിരുന്നു. ദേശീയപാത വിഭാഗമാണു തകരാർ പരിഹരിക്കേണ്ടതെന്നും നഗരസഭയല്ലെന്നും ദേശീയപാത അധികൃതർ സ്ലാബു മാറ്റി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നോക്കാമെന്നും മറുപടി കിട്ടിയതായി പരാതിപ്പെട്ടവർ പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും ദേശീയപാത അധികൃതരോ നഗരസഭാ അധികൃതരോ നടപ്പാത നന്നാക്കാൻ ഇടപെട്ടിട്ടില്ല.
തിരക്കേറിയ റോഡാണിത്. വാഹനങ്ങൾ വരുമ്പോൾ നടപ്പാതയിൽ കയറി നിൽക്കുകയേ മാർഗമുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

