നിക്ഷേപകർക്ക് ബംപർ നേട്ടം സമ്മാനിച്ചാണ് ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ
ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയിൽ അരങ്ങേറ്റം നടത്തിയത്. പക്ഷേ, ചില നിക്ഷേപകർക്ക് പേരൊന്നു മാറിയപ്പോൾ മറ്റൊരു ഓഹരിയും ഇതോടൊപ്പം കുതിച്ചുകയറി – എൽജി ബാലകൃഷ്ണൻ!
കോയമ്പത്തൂർ ആസ്ഥാനമായി, വാഹന നിർമാണ ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയാണ് എൽജി ബാലകൃഷ്ണൻ ആൻഡ് ബ്രോസ് ലിമിറ്റഡ്.
ഇന്നലെ ചില നിക്ഷേപകർ എൽജി ഇലക്ട്രോണിക്സ് ഓഹരി വാങ്ങാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ വാങ്ങിയത് എൽജി ബാലകൃഷ്ണന്റെ ഓഹരികൾ. ഫലമോ, അപ്രതീക്ഷിതമായ മിന്നൽക്കുതിപ്പോടെ എൽജി ബാലകൃഷ്ണന്റെ ഓഹരിവില 1,390 രൂപയിൽ നിന്ന് റെക്കോർഡ് 1,600 രൂപയിലെത്തി.
15 ശതമാനമായിരുന്നു ഒരുഘട്ടത്തിൽ നേട്ടം. അബദ്ധം തിരിച്ചറിഞ്ഞ പലരും പിന്നീട് ഓഹരി വിറ്റൊഴിഞ്ഞു.
അതോടെ ഓഹരിവില വ്യാപാരാന്ത്യത്തിലുള്ളത് 1.6% താഴ്ന്ന് 1,367.60 രൂപയിൽ. ഇന്ന് 1.46% താഴ്ന്ന് 1,350 രൂപ നിരക്കിലാണ് ഉച്ചയ്ക്കു മുൻപത്തെ സെഷനിൽ വ്യാപാരം നടക്കുന്നത്.
ഇത്തരത്തിൽ പേര് സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടാവുന്നത് ആദ്യ സംഭവമല്ലെന്ന് ചില ദേശീയ മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേരത്തേ ടാറ്റാ മോട്ടോഴ്സ്, ടാറ്റാ മോട്ടോഴ്സ് ഡിഫറൻഷ്യൽ വോട്ടിങ് റൈറ്റ്സ് (ഡിവിആർ) ഓഹരികൾ തമ്മിൽ പലർക്കും മാറിപ്പോവുകയും ഡിവിആർ ഓഹരികളിൽ വലിയ വാങ്ങൽതാൽപര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. രാജ്യാന്തര തലത്തിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.
കോവിഡ് കാലത്താണ് സൂം വിഡിയോ കമ്യൂണിക്കേഷൻസിന്റെ ഓഹരി എന്നധാരണയിൽ സൂം ടെക്നോളജീസിന്റെ ഓഹരികൾ ചിലർ വാങ്ങിക്കൂട്ടിയത്. സൂം ടെക്നോളജീസ് പ്രവർത്തനം നിർത്തിയ കമ്പനിയായിരുന്നു.
എന്നാൽ, ഓഹരിവില കത്തിക്കയറിയത് ആഴ്ചകൾകൊണ്ട് 1,800 ശതമാനത്തോളം!
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

