വെള്ളരിക്കുണ്ട് ∙ താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ടിൽ ബളാൽ പഞ്ചായത്ത് രണ്ട് കോടിരൂപ ചെലവിൽ നിർമിക്കുന്ന ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനായി.
രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.രേഖ ഷോബി ജോസഫ്, ഫാ.ഡോ.ജോൺസൺ അന്ത്യാംകുളം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി, പി.ജി.ദേവ്, മീനാക്ഷി ബാലകൃഷ്ണൻ, സാജൻ പുഞ്ച, വി.അബ്ദുൽ ഗഫൂർ, പ്രിൻസ് പ്ലാക്കൽ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, തോമസ് ചെറിയാൻ, ബാബു കോഹിന്നൂർ കെ.ആർ.വിനു, പഞ്ചായത്ത് അസി. ഡയറക്ടർ ആർ.ഷൈനി, അസി.
എൻജിനീയർ എൻ.കെ.സതീശൻ, പഞ്ചായത്ത് അസി. സെക്രട്ടറി എൻ.മധു എന്നിവർ പ്രസംഗിച്ചു.
ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്
ബസ് സ്റ്റാൻഡ് ശിലാസേഥാപനം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് ആരോപിച്ച് എൽഡിഎഫ് ചടങ്ങിൽനിന്നു വിട്ടുനിന്നു.
അധ്യക്ഷനാകേണ്ട ഇ.ചന്ദ്രശേഖരൻ എംഎൽഎയും പങ്കെടുത്തില്ല.
മാസങ്ങൾക്ക് മുൻപേ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടി പൂർത്തിയായതാണെന്നും 10 ദിവസത്തിനുള്ളിൽ നിർമാണം തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]