കൂത്താട്ടുകുളം∙ ഇടയാർ കുളങ്ങരപ്പടിക്കു സമീപത്തെ പാറമടയിലെ സ്ഫോടനത്തിൽ സമീപത്തെ വീടുകളിലേക്കു കല്ല് തെറിച്ചു വീഴുന്നെന്ന് പരാതി. കുളങ്ങരപ്പടി പുത്തൻപുരയിൽ റെജി പി.ജോർജിന്റെ വീട്ടിൽ കല്ലു വീണ് മേൽക്കൂരയിലെ ഷീറ്റ് തകർന്നു.
തുണി വിരിക്കാൻ മുകളിലെത്തിയ റെജി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാറമടയിൽ നിന്നും 8 മീറ്റർ ദൂരെയാണ് റെജിയുടെ വീട്. പരാതി നൽകിയതിനെ തുടർന്ന് പൊലീസെത്തി താൽക്കാലികമായി പാറമടയുടെ പ്രവർത്തനം നിർത്തി വയ്പിച്ചു.
സ്ഫോടനം നടത്തുമ്പോൾ സമീപത്തെ വീടുകളിലേക്കും കല്ല് തെറിച്ചു വീഴുന്നത് പതിവാണെന്നു നാട്ടുകാർ പറഞ്ഞു.
കൂടുതൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറമടയിൽ നിന്നും അമിതമായി പാറ പൊട്ടിച്ചു നീക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. കഴിഞ്ഞ 5 മാസത്തിനിടെ മേഖലയിലെ മുപ്പതോളം വീടുകൾക്ക് കേടുപാടുണ്ട്.
വീടുകളുടെ ഭിത്തി വിണ്ടുകീറിയ നിലയിലാണ്. പാസില്ലാതെ അനധികൃതമായി അൻപതോളം ലോഡുകൾ ദിവസേന പാറമടയിൽ നിന്നും കടത്തുന്നുണ്ടെന്നാണ് വിവരം.
സമയക്രമം പോലും പാലിക്കാതെ ജനങ്ങൾക്കു ഭീഷണി ഉയർത്തി അമിത ലോഡുമായാണ് ടിപ്പർ ലോറികൾ ചീറിപ്പായുന്നതെന്നും പരാതിയുണ്ട്. ഓണക്കൂർ വില്ലേജ് പരിധിയിലാണ് പാറമട.
എന്നാൽ തിരുമാറാടി വില്ലേജ് പരിധിയിലും കടന്നുകയറി പാറ പൊട്ടിക്കുന്നുവെന്നും ആക്ഷേപമുണ്ട്. സ്ഥലം അളന്നു തിരിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]