മുട്ടം∙ ശക്തമായ മഴയിൽ മുറ്റത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. മുട്ടം കളപ്പുര കോളനിയിൽ താമസിക്കുന്ന കല്ലുകെട്ടിയിൽ വീട്ടിൽ പ്രദീപിന്റെ വീടാണ് അപകടാവസ്ഥയിലായത്.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് വീടിന്റെ സംരക്ഷണ ഭിത്തിയും പരപ്പാൻ തോടിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് തോട്ടിലേക്ക് വീണത്. മഴ വീണ്ടും ശക്തിയായാൽ വീട് ഉൾപ്പെടെ തോട്ടിലേക്ക് പതിക്കാൻ സാധ്യതയുണ്ട്. കിടപ്പുരോഗിയായ പ്രദീപും ഭാര്യ മേരിയും തനിച്ചാണ് ഇവിടെ താമസിക്കുന്നത്.
മണ്ണിടിച്ചിലിനെ തുടർന്ന് പഞ്ചായത്ത്, റവന്യു അധികാരികൾ സ്ഥലം സന്ദർശിച്ചു.മാസങ്ങൾക്ക് മുൻപ് സംരക്ഷണ ഭിത്തി അപകടാവസ്ഥയിലാണെന്ന വിവരം അധികാരികളെ അറിയിച്ചിരുന്നതാണ്.
പരപ്പാൻ തോട്ടിൽ നിന്നും പത്ത് അടിയിൽ അധികം ഉയരത്തിലാണ് വീട് സ്ഥിതിചെയ്യുന്നത്. മണ്ണിടിച്ചിൽ ഉണ്ടായാൽ വീട് ഉൾപ്പെടെ തോട്ടിലേക്ക് പതിക്കാൻ സാധ്യത ഉള്ളതിനാൽ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

