പാവറട്ടി ∙ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കങ്കാരത്ത് – കെട്ടുങ്ങൽ റോഡ് പൂർണമായി തകർന്നു. യാത്രാ ക്ലേശം രൂക്ഷമായി.
വലിയ കുഴികളാണ് റോഡിലുടനീളം ഉള്ളത്. മഴ വെള്ളം കുഴികളിൽ കെട്ടി നിൽക്കുന്ന അവസ്ഥാണ്.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. അത്യാവശ്യത്തിന് ഓട്ടോ വിളിച്ചാൽ ഇൗ റോഡിലേക്ക് വരാത്ത സ്ഥിതിയാണ്.
വെന്മേനാട് ജുമ മസ്ജിദ്, എംഎഎസ്എം ഹയർ സെക്കൻഡറി സ്കൂൾ, മരുതയൂർ പ്രാഥമികാരോഗ്യ കേന്ദ്രം, മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പ്രദേശവാസികൾക്ക് എത്തിച്ചേരാനുള്ള പ്രധാന റോഡാണിത്.
കാനകൾ വൃത്തിയാക്കാത്തതുമൂലം റോഡിൽ വെള്ളക്കെട്ടും രൂക്ഷമാണ്. 15 വർഷമായി ഇൗ റോഡിൽ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

