നെടുങ്കണ്ടം∙ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചിട്ട് ആഴ്ചകൾ, വലഞ്ഞ് ജനം. സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകി ദുർഗന്ധം പരത്താൻ തുടങ്ങിയതോടെ മൂന്നാഴ്ച മുൻപ് അധികൃതർ ശുചിമുറി അടയ്ക്കുകയായിരുന്നു.
സ്റ്റാൻഡിനുള്ളിൽ പുതുതായി നിർമിച്ച ശുചിമുറി സമുച്ചയമാണ് പഞ്ചായത്തിന് സ്ഥിരം തലവേദനയായി മാറിയിരിക്കുന്നത്. ഇരുനിലകളിലായി നിർമിച്ച സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി മാസങ്ങൾക്കുള്ളിൽ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു.
ഇതേ പ്രശ്നം പിന്നീട് പല തവണയുണ്ടായപ്പോഴും ശുചിമുറി അടച്ചിടുകയായിരുന്നു.
സമുച്ചയത്തിന്റെ നിർമാണ കാലഘട്ടത്തിൽ തന്നെ സെപ്റ്റിക് ടാങ്ക് നിർമാണം അശാസ്ത്രീയമാണെന്ന് ആരോപണമുയർന്നിരുന്നു. ഒട്ടേറെപ്പേർ ഉപയോഗപ്പെടുത്തുന്ന ശുചിമുറിക്ക് വേണ്ടത്ര വലുപ്പം ഇല്ലാതെയാണ് ടാങ്ക് നിർമിച്ചത്. മഴവെള്ളം ഒഴുകിയെത്തുന്ന ഓടയോട് ചേർന്ന് നിർമിച്ചിരിക്കുന്ന ടാങ്കിലേക്കാണ് ബസ്റ്റാൻഡിനുള്ളിലെയും പരിസരത്തെയും മഴവെള്ളം ഒഴുകിയെത്തുന്നത്.
മണ്ണിന്റെ ആഴം തീരെ കുറവുള്ള ഇവിടെ ഉറവ വെള്ളവും കൂടി ഇറങ്ങുമ്പോൾ വളരെ പെട്ടെന്ന് ടാങ്ക് നിറയും.
കനത്ത മഴയിൽ ടാങ്ക് നിറഞ്ഞൊഴുകിയതോടെ മുൻപ് വ്യാപക പ്രതിഷേധമുയരുകയും കലക്ടർ സംഭവത്തിൽ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ സ്റ്റാൻഡിനുള്ളിലെ വ്യാപാരികളും പ്രതിസന്ധിയിലാണ്.
നിറഞ്ഞ ടാങ്ക് ഒരാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കി തുറന്നു നൽകുമെന്നാണ് അധികൃതർ പറയുന്നത്. ശാശ്വത പരിഹാരമെന്ന നിലയിൽ പിന്നീട് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും പഞ്ചായത്തധികൃതർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

