കോലഞ്ചേരി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ പത്താംമൈലിൽ പൈപ്പ് പൊട്ടി ദേശീയപാത പിളർന്നു. കോലഞ്ചേരി ഉൾപ്പെടെ പൂതൃക്ക, ഐക്കരനാട് പഞ്ചായത്തുകളിൽ ജല വിതരണം താറുമാറായി.
100മീറ്റർ ദൂരത്തിൽ 4 മാസത്തിനിടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത് 12 തവണയാണ്. പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ ഒരുവർഷം മുൻപു ദേശീയപാത പുനരുദ്ധരിച്ചെങ്കിലും പൈപ്പ് പൊട്ടൽ തുടരുന്നതു യാത്രക്കാർക്കും ദുരിതമായി.
ദേശീയപാത അധികൃതരെ പഴയ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത 2 വർഷം മുൻപു ബോധ്യപ്പെടുത്തിയിരുന്നതായി ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിൽ കെഎസ്ഇബി കേബിളുകൾ മാത്രമാണു മാറ്റിയത്.
മാമല മുതൽ പെരുവംമൂഴി വരെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് 20 കോടി രൂപയുടെ പ്രപ്പോസൽ ആണ് തയാറാക്കിയിരുന്നത്.
പത്താംമൈലിനും ചൂണ്ടിക്കും ഇടയിൽ വളവിലാണ് അടിക്കടി എസി പൈപ്പുകൾ പൊട്ടുന്നത്. റോഡ് റീ ടാറിങ് സമയത്തു കനത്ത മർദം ഏറ്റതാകാം പൈപ്പ് പൊട്ടുന്നതിനിടയാക്കുന്നതെന്നാണ് ആക്ഷേപം.
40 വർഷത്തോളം മുൻപു സ്ഥാപിച്ചവയാണു പൈപ്പുകൾ. 300എംഎം, 250 എംഎം പൈപ്പുകളാണ് ഇവ.
പൈപ്പ് പൊട്ടുന്നതോടെ ദേശീയപാതയിൽ ഏറെ നേരം ഗതാഗതസ്തംഭനം ഉണ്ടാകുന്നു. ജല വിതരണം തടസ്സപ്പെടുന്നതു ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കലക്ടർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

