അബുദാബി: യുഎഇയിൽ കേന്ദ്ര ബാങ്ക്, സാമ്പത്തിക സ്ഥാപനങ്ങൾ, ഇൻഷുറൻസ് മേഖല എന്നിവയുടെ നിയന്ത്രണങ്ങൾ കർശനമാക്കിക്കൊണ്ട് പുതിയ നിയമം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സുപ്രധാനമായ ഈ നിയമം പ്രഖ്യാപിച്ചത്.
നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് പിഴത്തുക പത്തിരട്ടി വരെ വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി ‘സനാദക്’ എന്ന പേരിൽ ഒരു സ്വതന്ത്ര ഏജൻസിക്ക് രൂപം നൽകും.
ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഇനി ഈ ഏജൻസിയായിരിക്കും കൈകാര്യം ചെയ്യുക.
അതോടൊപ്പം, സാമ്പത്തിക തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഒരു പ്രത്യേക ജുഡീഷ്യൽ സമിതി രൂപീകരിക്കാനും നിയമം അനുമതി നൽകുന്നുണ്ട്. നിയമത്തിലെ പ്രധാന ലക്ഷ്യങ്ങൾ രാജ്യത്തെ ഡിജിറ്റൽ മുന്നേറ്റത്തിനനുസരിച്ച് എല്ലാ പൗരന്മാർക്കും മികച്ച ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും.
ബാങ്കിംഗ്, ഇൻഷുറൻസ് ഉപഭോക്താക്കളുടെ പരാതി പരിഹാര സംവിധാനം ഏകീകരിക്കുന്നതിലൂടെ ഉപഭോക്തൃ സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുക. ലൈസൻസുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇടപെട്ട് പരിഹാര നടപടികൾ സ്വീകരിക്കാൻ അധികാരം നൽകുന്നു.
നിയമലംഘനത്തിൻ്റെ സ്വഭാവവും ഇടപാടുകളുടെ വ്യാപ്തിയും അനുസരിച്ച് പിഴത്തുക പത്തിരട്ടി വരെ വർദ്ധിപ്പിച്ച് സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്തുക. പിഴ ഈടാക്കുന്നത് കാര്യക്ഷമമാക്കുന്നതിന് ഓട്ടോമാറ്റിക് ഡെബിറ്റ് സംവിധാനം ഏർപ്പെടുത്തും.
അന്തിമവിധിക്ക് മുൻപ് ഒത്തുതീർപ്പിന് അവസരം നൽകും, ഒത്തുതീർപ്പ് വിവരങ്ങൾ കേന്ദ്ര ബാങ്കിൻ്റെ വെബ്സൈറ്റിൽ സുതാര്യമായി പ്രസിദ്ധീകരിക്കും. ദേശീയ കറൻസിയുടെ മൂല്യം സ്ഥിരമായി നിലനിർത്തുക, സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുക, വിദേശനാണ്യ കരുതൽ ശേഖരം കാര്യക്ഷമമായി കൈകാര്യം ചെയ്യുക.
വ്യക്തികൾക്കും ഏകാംഗ സ്ഥാപനങ്ങൾക്കും വായ്പ നൽകുമ്പോൾ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ മതിയായ ഈട് ഉറപ്പുവരുത്തണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

