സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപ്;
പുനലൂർ ∙ കരവാളൂർ മാർത്തോമ്മാ യുവജന സഖ്യവും പുനലൂർ ഭാരത് കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപ് നാളെ 10.30 മുതൽ 2 വരെ പള്ളിയിൽ നടത്തും. ഇടവക വികാരി റവ.
ടി.ബിജു ഉദ്ഘാടനം ചെയ്യും. ഫോൺ – 9446960777, 8590645886
സൗജന്യ കേൾവി പരിശോധനാ ക്യാംപ് 15 വരെ
പുനലൂർ ∙ ‘കേൾക്കാം’ എക്സ്ക്ലൂസീവ് ഹിയറിങ് സ്റ്റുഡിയോയും മലയാള മനോരമയുമായി സഹകരിച്ചു സൗജന്യ കേൾവി പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു.
ഇന്നു മുതൽ 15 വരെയാണു ക്യാംപ്. കുണ്ടറ ആശുപത്രിമുക്ക് എൽഎംഎസ് ആശുപത്രിക്കു സമീപം ‘കേൾക്കാം’ എക്സ്ക്ലൂസീവ് ഹിയറിങ് സ്റ്റുഡിയോയിലും പത്തനാപുരം കെഎസ്ഇബി ഓഫിസിന് എതിർവശത്തെ ‘കേൾക്കാം’ എക്സ്ക്ലൂസീവ് ഹിയറിങ് സ്റ്റുഡിയോയിലും വച്ചാണു ക്യാംപ് നടത്തുക. ക്യാംപിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളവർക്കു വീട്ടിൽ വന്നു സൗജന്യമായി പരിശോധന നടത്താനുള്ള സൗകര്യവും ലഭ്യമാണ് (കൊല്ലം ജില്ലയ്ക്കുള്ളിൽ).ക്യാംപിനോട് അനുബന്ധിച്ച് വിവിധയിനം കേൾവി സഹായികളായ ബിടിഇ (ചെവിക്ക് പിന്നിൽ വയ്ക്കുന്നവ), ആർഐസി (ചെവിക്ക് പിന്നിൽ വയ്ക്കുന്നതും താരതമ്യേന ചെറുതും), ഐടിസി (ചെവിക്കുള്ളിൽ വയ്ക്കുന്നത്), സിഐസി (പൂർണമായും ഉള്ളിൽ വയ്ക്കുന്നത്), ഐഐസി (പുറത്തേക്ക് ഒട്ടും കാണാത്തവ) തുടങ്ങിയവ പ്രത്യേക ഡിസ്കൗണ്ടിൽ ലഭിക്കും. നിലവിലെ കേൾവി സഹായികൾ മാറ്റിയെടുക്കാനും അവസരം ഉണ്ട്. ക്യാംപിൽ പങ്കെടുക്കുന്ന ആദ്യത്തെ 50 പേർക്കു മനോരമ ആരോഗ്യം മാസിക ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും. വിവരങ്ങൾക്ക്: 7012998473.
അധ്യാപക ഒഴിവ്
ഓയൂർ ∙ ചെറിയവെളിനല്ലൂർ കെപിഎം എച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്.
ഫോൺ – 9447280441.
സൗജന്യ അസ്ഥി രോഗ നിർണയ ക്യാംപ്
കൊല്ലം ∙ റോട്ടറി ക്ലബ് ഓഫ് നെടുമൺകാവ് നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്കു 12 വരെ നല്ലില ഗബ്രിയേൽ ഓഡിറ്റോറിയത്തിൽ സൗജന്യ അസ്ഥി രോഗ നിർണയ ക്യാംപ് സംഘടിപ്പിക്കും. ഡോ.
അൻസു ആനന്ദ് നേതൃത്വം നൽകും. ഫോൺ – 9846505150.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
ആറ്റിങ്ങൽ ∙ ഗവ.ഐടിഐയിൽ റഫ്രിജറേറ്റർ ആൻഡ് എസി ടെക്നിഷ്യൻ ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ, എസ്സി വിഭാഗങ്ങളിലെ 2 ഒഴിവുകളിലേക്കു ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനു 13നു രാവിലെ 10.15 മുതൽ അഭിമുഖം നടക്കും.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ജില്ലയിൽ പ്ലസ്ടു സയൻസ് വിഭാഗത്തിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർഥരായ 100 വിദ്യാർഥികൾക്കു നവ്യ ചാരിറ്റബിൾ സൊസൈറ്റി മാനന്തവാടി സിഎസ്ടി കോൺഗ്രിഗേഷേന്റെ സഹായത്തോടെ 6000 രൂപ സ്കോളർഷിപ് നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാർഥികൾക്കു നേരിട്ടോ പ്രിൻസിപ്പൽ വഴിയോ അപേക്ഷ സമർപ്പിക്കാം. 9447433794.
കൊല്ലം∙ കേരള ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സമ്പൂർണ്ണ ജോബ് പദ്ധതിയിൽ ഉൾപ്പെടുത്തി അസോസിയേഷൻ നിർമിക്കുന്ന ഉൽപന്നങ്ങൾ ഭിന്നശേഷിക്കാർക്കും വീട്ടമ്മമാർക്കും സൗജന്യമായി നൽകി സ്വയംതൊഴിലിന് പ്രാപ്തരാക്കുന്നു. അഭിമുഖം, പരിശീലനം എന്നിവയ്ക്ക് ശേഷം ജില്ലയിലെ മികച്ച 45 ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസം 500 രൂപ മുതൽ 1000 രൂപ വരെ വേതനം ലഭിക്കും. കുറഞ്ഞ പ്രായപരിധി 18 വയസ്സ് .
ഉയർന്ന പ്രായപരിധിയില്ല. അപേക്ഷകൾ നാളെ വൈകിട്ട് അഞ്ചിനു മുൻപ് അസോസിയേഷന്റെ ഇമെയിലിൽ ലഭിക്കണം.
അപേക്ഷാഫോമിനും വിവരങ്ങൾക്കും https://pcasak.weebly.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 9809921065.
തീയതി നീട്ടി
കൊല്ലം∙ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സുരക്ഷാ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2025–26 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷിക്കാനുള്ള സമയപരിധി 31 വരെ ദീർഘിപ്പിച്ചു.
എസ്എസ്എൽസി പാസായ ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം http://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഐഎഫ്എസ് കോഡ് തുടങ്ങിയവയും ഉണ്ടായിരിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. വിവരങ്ങൾക്ക്: 0474–2749847,
റജിസ്ട്രേഷൻ ഡ്രൈവ് 13ന്
പരവൂർ∙ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് വേണ്ടി പരവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 13നു രാവിലെ 10 മുതൽ റജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.
അസൽ സർട്ടിഫിക്കറ്റുകളും യുഡി ഐഡി കാർഡുമായി വന്ന് റജിസ്ട്രേഷൻ നടത്താമെന്ന് എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. 04742515060. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

