ശ്രീകൃഷ്ണപുരം ∙ ശാരീരിക അസ്വസ്ഥതകളുമായി രാത്രി ആശുപത്രിയിലെത്തിച്ച കാട്ടുകുളം സ്രാമ്പിക്കൽ വൈഷ്ണവിയുടെ (26) മരണത്തിൽ ഭർത്താവ് ദീക്ഷിത് (26) പൊലീസ് കസ്റ്റഡിയിലെന്നു സൂചന.വ്യാഴം രാത്രി പന്ത്രണ്ടരയോടെ വൈഷ്ണവിക്കു ശാരീരിക അസ്വസ്ഥതയുണ്ടെന്നു പറഞ്ഞ് ആനമങ്ങാട്ടുള്ള പിതാവിനെ ദീക്ഷിത് വിളിച്ചുവരുത്തിയിരുന്നു.
ഉടൻ മാങ്ങോടുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടത്തി.
ഇന്നലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതായി അറിയിച്ചു.ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെയും ശാന്തയുടെയും മകളാണു വൈഷ്ണവി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

