കായംകുളം ∙ കുട്ടിയുടെ സ്വർണം മോഷണം പോയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള ആൾക്കൂട്ട വിചാരണയ്ക്കിടെ കന്യാകുമാരി സ്വദേശി കൊല്ലപ്പെട്ട
കേസിൽ മോഷണമുതൽ പൊലീസ് കണ്ടെത്തി. ചേരാവള്ളി പാലയ്ക്കാട്ടു തറയിൽ തെക്കതിൽ വാടകയ്ക്കു താമസിക്കുന്ന കന്യാകുമാരി ചെറുവല്ലൂർ സ്വദേശി ഷിബുവാണ് (സജി) ആൾക്കൂട്ട
വിചാരണയ്ക്കിടെ 8ന് രാത്രി കൊല്ലപ്പെട്ടത്.
മോഷ്ടിച്ചെടുത്ത അയൽവീട്ടിലെ കുട്ടിയുടെ ചെയിൻ ചേരാവള്ളി മേനാത്തേരിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഷിബു പണയംവച്ചെന്നു കണ്ടെത്തിയിരുന്നു. മോഷണ മുതൽ പൊലീസ് കോടതിയിൽ ഹാജരാക്കി.
കേസിൽ പ്രതികളായ ചേരാവള്ളി കുന്നത്ത് കോയിക്കൽ പടീറ്റതിൽ വിഷ്ണു–അഞ്ജന ദമ്പതികളുടെ രണ്ടുവയസ്സുള്ള മകന്റെ ചെയിനാണ് മോഷണം പോയത്. ഇതേത്തുടർന്നുള്ള ചോദ്യം ചെയ്യലാണ് സംഘർഷത്തിലേക്കും ഷിബുവിന്റെ കൊലപാതകത്തിലേക്കും നീണ്ടത്.
കേസിലെ പ്രതികളായ വിഷ്ണു, ഭാര്യ അഞ്ജന, വിഷ്ണുവിന്റെ അമ്മ കനി എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡിവൈഎസ്പി ടി.ബിനുകുമാർ, എസ്എച്ച്ഒ അരുൺ ഷാ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

