കാലാവസ്ഥ
∙ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
പാമ്പാടി ∙ അങ്ങാടിവയൽ, അങ്ങാടിവയൽ ചർച്ച്, അശോക് നഗർ, സാൻജോസ്, ഇല്ലിവളവ്, ഗ്രാമറ്റം, ജോൺ ഓഫ് ഗോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ∙ ആവാസ്, നിരപ്പേൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ ഷൈനി, പട്ടിത്താനം, വടക്കേക്കര, റെയിൽവേ ക്രോസ്, ബ്രീസ് ലാൻഡ് എച്ച്ടി, ഹ്യുണ്ടായ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ ഇല്ലിമൂട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ ചാലച്ചിറ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും തുരുത്തിപ്പള്ളി ടവർ, പുന്നമൂട്, നടപ്പുറം, അമ്മാനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നാട്ടകം ∙ ലീല, ജീവൻ നഗർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും നിഷ കാക്കൂർ, പൂങ്കുടി, മുളങ്കുഴ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ കന്നുകുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗതാഗതം തടസ്സപ്പെടും
കോട്ടയം ∙ നഗരസഭ അഞ്ചാം വാർഡിൽ നട്ടാശേരി വായനശാല – ചാത്തുകുളം റോഡിൽ പണി നടക്കുന്നതിനാൽ ഇന്നും നാളെയും ഇതുവഴി വാഹനഗതാഗതം തടസ്സപ്പെടുമെന്നു പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
ജോലി ഒഴിവ്
വൈക്കം ∙ ഗവ.
ആയുർവേദ ആശുപത്രിയിൽ പുരുഷ പഞ്ചകർമ തെറപ്പിസ്റ്റ് / തെറപ്പി അസിസ്റ്റന്റ് ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ 10ന് രാവിലെ 10ന് നടക്കും. ഡിഎഎംഇയുടെ യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ആശുപത്രിയിൽ എത്തണം.
0482 9225377.
കോഴ്സ്
കുറവിലങ്ങാട് ∙ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2025-26 അധ്യയന വർഷത്തെ യുജി, പിജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി 10ന് അവസാനിക്കും. 28 യു ജി / പി ജി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പഠന കേന്ദ്രങ്ങളിലൂടെ അവധി ദിവസങ്ങളിൽ നേരിട്ടുള്ള അക്കാദമിക് കൗൺസലിങ് ക്ലാസുകൾക്ക് പുറമേ റെക്കോർഡ് ചെയ്ത ക്ലാസുകളും, എൽ ഡസ്ക് എന്ന പഠന ആപ്പും പ്രയോജനപ്പെടുത്താം. ജില്ലയിൽ കുറവിലങ്ങാട് ദേവമാതാ കോളജ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രാദേശിക പഠന കേന്ദ്രമാണ്.
വിശദ വിവരങ്ങൾക്ക് www.sgou.ac.in 9447521011.
സീറ്റൊഴിവ്
വൈക്കം ∙ ശ്രീമഹാദേവ ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടിടിസി (പുതിയ ഡിഎൽഎഡ്) കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾക്ക് സർക്കാർ ആനുകൂല്യം സ്കോളർഷിപ്, വിദ്യാഭ്യാസ ധനസഹായം എന്നിവ ലഭിക്കും.
പ്ലസ്ടു വിജയിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ഓഫിസിലെത്തണം. 9496118894, 9656007650.
ഏറ്റുമാനൂർ ∙ ഗവ. ഐടിഐയിൽ അപ്ഹോൾസ്റ്റർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9496800788.
യോഗ ഇൻസ്ട്രക്ടർ
കൂരോപ്പട
∙ വനിതകൾക്കുള്ള യോഗ പരിശീലിപ്പിക്കുന്നതിനു കരാർ അടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനു 15 10.30 നു കൂരോപ്പട പഞ്ചായത്ത് ഓഫിസിൽ ഇന്റർവ്യൂ നടത്തും.
ടിടിസി കോഴ്സ്
കോട്ടയം ∙ ബേക്കർ മെമ്മോറിയൽ പ്രീ പ്രൈമറി ടിടിഐയിൽ നടത്തുന്ന ദ്വിവത്സര പ്രീ പ്രൈമറി ടിടിസി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ. പ്രായം: 17 മുതൽ 33 വരെ.
ഫോൺ: 8590025179. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]