പേരാമ്പ്ര ∙ മനോരമ വാർത്തയും വ്യാപാരികളുടെ ഇടപെടലും ഫലം കണ്ടു. കലുങ്കു പണിക്കായി പൊളിച്ച റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയ്ക്കു ശാശ്വത പരിഹാരം. സംസ്ഥാന പാതയിൽ പേരാമ്പ്ര ചെമ്പ്ര റോഡ് ജംക്ഷനിലാണു 10 മാസം മുൻപ് കലുങ്ക് പണി തുടങ്ങിയത്.
4 മാസം കൊണ്ട് കലുങ്കിന്റെ കോൺക്രീറ്റ് കഴിഞ്ഞ് റോഡ് ഗതാഗതത്തിനായി തുറന്നെങ്കിലും പണി പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല.
കലുങ്ക് നിർമിച്ച സ്ഥലം ഉയർന്നതിനാൽ ഇരു ഭാഗവും കുഴിയായി മാറിയിരുന്നു. ഓവുചാലിന്റെ പണി പൂർത്തിയാക്കാത്തതിനാൽ വെള്ളം നിറയുന്ന അവസ്ഥയായിരുന്നു.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിൽ രൂപപ്പെട്ട കുഴിയിൽ വെള്ളം നിറഞ്ഞതു കാരണം വാഹനങ്ങൾക്ക് പോകാനും ജനങ്ങൾക്ക് നടക്കാനും കഴിയാത്ത സാഹചര്യമായിരുന്നു.
സംഭവം കഴിഞ്ഞ ദിവസം മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പൊതുമരാമത്ത് വകുപ്പ് ഓഫിസിൽ എത്തി അധികാരികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാറപ്പൊടി ഇട്ട് റോഡിലെ കുഴി അടച്ച് താൽക്കാലികമായി പ്രശ്നം പരിഹരിച്ചിരുന്നു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ കലുങ്കിന്റെയും ഓവുചാലിന്റെയും പണി പൂർത്തിയാക്കി റോഡ് ലവൽ ചെയ്ത് പൂർണമായി ടാർ ചെയ്തു ഗതാഗതം സുഗമമാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]