പാലാ ∙ പ്രഥമ റൺ പാലാ റൺ കൂട്ടയോട്ടത്തിനു തുടക്കമായി. വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെയുള്ള നൂറുകണക്കിനാളുകളുടെ പങ്കാളിത്തം റണ്ണിനെ ശ്രദ്ധേയമാക്കി. സെന്റ് തോമസ് കോളജ് മൈതാനത്ത് മാണി സി.കാപ്പൻ എംഎൽഎ മത്സര പരമ്പര ഫ്ലാഗ് ഓഫ് ചെയ്തു.
ഇത്തരം പരിപാടികൾ ജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു.സെന്റ് തോമസ് കോളജ് എൻജിനീയേഴ്സ് ഫോറം, പാലാ ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318-ബി എന്നിവർ ചേർന്നാണ് റൺ പാലാ റൺ നടത്തിയത്.ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് മേനാംപറമ്പിൽ, എൻജിനീയേഴ്സ് ഫോറം പ്രസിഡന്റ് റിട്ട.ഗ്രൂപ്പ് ക്യാപ്റ്റൻ ബാബു ജോസഫ്, ചെറി എ.മേനാംപറമ്പിൽ, ഡോ.ജിൻസ് കാപ്പൻ, ജയ്സ് ഡി.സാനു എന്നിവർ നേതൃത്വം നൽകി.
യൂറോപ്യൻ രാജ്യങ്ങളിൽ നടത്തുന്ന ആരോഗ്യ പ്രചാരണ പരിപാടിയാണ് ‘പാർക് റൺ’. ശനിയാഴ്ചകളിൽ നഗരങ്ങളിലെ പാർക്കുകളിൽ നടത്തുന്ന പാർക് റൺ വിനോദത്തോടൊപ്പം ഫിറ്റ്നസിനും സമൂഹ ഐക്യത്തിനും പ്രാധാന്യം നൽകുന്നു.
എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാവുന്ന ആസ്വാദ്യപരമായ ആരോഗ്യപ്രവർത്തനമാണ്. കുടുംബങ്ങൾ, സുഹൃത്തുക്കൾ, മുതിർന്നവർ, കുട്ടികൾ തുടങ്ങി എല്ലാ തലത്തിലുള്ളവരും പങ്കുചേരുന്ന പാർക് റൺ സാമൂഹിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആരോഗ്യ പരിപാലനത്തിനുള്ള പ്രചോദനം നൽകുമെന്നും സംഘാടകർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

