വടക്കേകാട് ∙ പെൺസുഹൃത്തിന്റെ ക്വട്ടേഷനിൽ ഇവർ ജോലി ചെയ്യുന്ന സ്വകാര്യ ഡയാലിസിസ് സെന്ററിലെ ഡയാലിസിസ് ഇൻചാർജിനെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം കാണിപ്പയ്യൂർ നരിയംപുളളി ഫൈസലിനെ (35) നെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഡയാലിസിസ് സെന്റർ ടെക്നിഷ്യൻ കുന്നംകുളം കൂനംമൂച്ചി സ്വദേശി അമിത (24)യെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
ഇവരുടെ നിർദേശപ്രകാരമായിരുന്നു ആക്രമണം. ആലപ്പുഴ മാവേലിക്കര മാവിലയിൽ സുജീഷ് (26) ആണ് അക്രമത്തിനു ഇരയായത്.
ഓഗസ്റ്റ് 25 ന് ആണ് സുജീഷ് സ്ഥാപനത്തിൽ ചുമതലയേറ്റത്. സെപ്റ്റംബർ 3 ന് 1.30ന് ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോയ സുജീഷിനെ വഴിയിൽ കാത്തു നിന്ന പ്രതി ആക്രമിക്കുകയായിരുന്നു.
നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയ ബൈക്കിലാണ് ഇയാൾ എത്തിയത്. കറുത്ത തുണി കൊണ്ട് മുഖം മറച്ചിരുന്നു.
ജോലി സ്ഥലത്തെ തർക്കങ്ങളാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ കോഴിക്കോട് തിരുവമ്പാടിയിൽ നിന്നാണ് എസ്എച്ച്ഒ എ.കെ.രമേഷ്, എസ്ഐ ഗോപിനാഥൻ, എഎസ്ഐ രാജൻ, റോഷൻ, ഡിക്സൺ, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]