തിരുവല്ല ∙ നഗരത്തിലെ നടപ്പാതയിലൂടെ നടക്കുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ തലയും മുഖവും അപകടത്തിലാകുന്ന ഇരുമ്പു കമ്പികളും തൂണുകളും എവിടെയും ഉണ്ടാകും. കെഎസ്ആർടിസി ടെർമിനലിന് എതിർവശത്തുള്ള എംസി റോഡിന്റെ നടപ്പാതയോടു ചേർന്ന് എന്നോ സ്ഥാപിച്ച ദിശാബോർഡ് ഇപ്പോൾ ഇപ്പോൾ നടപ്പാതയിലേക്കു വളഞ്ഞ് രൂപവും ഭാവവുമില്ലാതെയാണ് നിൽക്കുന്നത്.
തുരുമ്പെടുത്തു നിൽക്കുന്ന കമ്പി നടന്നുപോകുന്നവരുടെ മുഖത്തു തട്ടാവുന്ന നിലയിലാണ്.
എപ്പോഴും തിരക്കുള്ള നടപ്പാതയാണ് എംസി റോഡിന്റെ നഗരഭാഗത്തുള്ളത്. നഗരം പരിചിതമല്ലാത്തവർ പോലും ഒട്ടേറെ ദിവസവും നടന്നുപോകുന്ന ഇടമാണ്.
നഗരത്തിൽ അനധികൃതമായി വയ്ക്കുന്ന ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ കാണിക്കുന്ന ജാഗ്രത മനുഷ്യനെ മുറിവേൽപിക്കുന്ന ഇത്തരം നിർമിതികൾ നീക്കം ചെയ്യുന്ന കാര്യത്തിലും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]