പത്തനംതിട്ട ∙ മധ്യ അറബിക്കടലിൽ രൂപപ്പെട്ട
ന്യൂനമർദം ചുഴലിക്കാറ്റായി മാറിയെങ്കിലും കേരളം ഉൾപ്പെടെ പശ്ചിമതീരത്തെ കാര്യമായി ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥാ വകുപ്പ്.കാറ്റുകളുടെ പട്ടികയിലേക്ക് നിർദേശിക്കപ്പെട്ട ശക്തി എന്ന പേരാണ് ഈ ചുഴലിക്ക് നൽകിയിരിക്കുന്നത്.
മഹാരാഷ്ട്രാ– ഗുജറാത്ത് തീരത്തു മാത്രമാണ് ‘ശക്തി’ അൽപ്പമെങ്കിലും കരുത്തു കാട്ടുക.കാലവർഷത്തിന്റെ പിന്മാറ്റത്തെ ഉൾപ്പെടെ ഈ ചുഴലി ബാധിച്ചതോടെ കേരളത്തിൽ തുലാമഴ എത്തുന്നതിനു കാലതാമസം നേരിടും.
ഒക്ടോബർ മാസത്തെ മഴയിൽ നേരിയ കുറവുണ്ടാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ സൂചന.
എന്നാൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറി മെച്ചപ്പെട്ട തുലാമഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം.
112 % മഴ പ്രതീക്ഷിക്കുന്നു.കേരളത്തിൽ ഇപ്പോൾ ദുർബമലമായാലും ഒക്ടോബർ അവസാന വാരം മുതൽ തുലാമഴ ശക്തിപ്പെടാനാണു സാധ്യത.നവംബറിലും ഡിസംബറിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കും.
അതേസമയം ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്ച ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് നേരിയ മഴ പ്രതീക്ഷിക്കാം. തമിഴ്നാട്ടിൽ താപനില 39 ഡിഗ്രി കടന്നതോടെ സംസ്ഥാനത്തും പകൽത്താപനില വർധിക്കാനാണു സാധ്യത.
ഉച്ചകഴിഞ്ഞുള്ള ഇടിമഴ പത്തനംതിട്ട ഉൾപ്പെടെ മലയോര ജില്ലകളിൽ ലഭിച്ചേക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]